ബൈക്കില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി
വള്ളുവമ്പ്രം: നിയമം കാറ്റില്‍പ്പറത്തി ഇരുചക്ര വാഹനങ്ങളില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി ട്രാഫിക് പൊലിസ് രംഗത്ത്. പതിനെട്ട് വയസ് തികയാത്ത വിദ്യാര്‍ഥികളാണ് സ്‌കൂളിലേക്ക് ഇരുചക്ര വാഹനങ്ങളില്‍ പതിവായി എത്തുന്നത്. പൊലിസ് നീരീക്ഷണം ഭയന്ന് ബൈക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഇടവഴികളും പോക്കറ്റ് റോഡുകളുമാണ് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നത്.
പലപ്പോഴും മൂന്നുപേരെ വീതം കയറ്റിയാണ് ബൈക്കുകളില്‍ കുട്ടികള്‍ യാത്ര ചെയ്യുന്നത്. ഇത്തരക്കാരെ പിടികൂടാനും ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് പൊലിസ് ഒരുങ്ങുന്നത്. രാവിലെയും വൈകിട്ടും സ്‌കൂളും പരിസരവും നീരീക്ഷണം ഏര്‍പ്പെടുത്തി നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ പുല്ലാനൂര്‍, അത്താണിക്കല്‍, പൂക്കോട്ടൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ മഞ്ചേരി ട്രാഫിക് പൊലിസ് പരിശോധന നടത്തി നിരവധി ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിടികൂടുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ നേരിട്ട് വിളിച്ച് വരുത്തിയാണ് നിയമനടപടി ക്രമങ്ങള്‍ പൊലിസ് സ്വീകരിക്കുന്നത്. രൂപ ഘടനയില്‍ മാറ്റംവരുത്തിയ ബൈക്കുകളും, അമിത സ്പീഡിലും ഹെല്‍മറ്റും ലൈസന്‍സുമില്ലാതെയും നിരത്തിലൂടെ ചീറിപ്പായുന്നവരും ഏറെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."