അനധികൃത ചെങ്കല്‍ ക്വാറികള്‍ക്കെതിരേ കര്‍ശന നടപടികളുമായി അധികൃതര്‍
ബദിയഡുക്ക: ബദിയഡുക്ക പണ്ടണ്ടണ്ടണ്ടണ്ടഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നോട്ടിസ് നല്‍കി. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ക്വാറി പ്രവര്‍ത്തനം തുടങ്ങണമെങ്കില്‍ ഭൂ ഉടമയുടെ സമ്മതപത്രവും സ്ഥല പരിശോധന നടത്തി വില്ലേജ് ഓഫിസറുടെ അനുവാദപത്രവും സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ അടങ്ങുന്ന മാപ്പ് തുടങ്ങിയവയും പരിസ്ഥിതി വകുപ്പില്‍നിന്നു ലഭിക്കുന്ന രേഖകളടക്കം ജിയോളജി വകുപ്പില്‍ സമര്‍പ്പിച്ചതിനുശേഷം അധികൃതര്‍ സ്ഥലം പരിശോധിച്ച് നിശ്ചിത തുക ഫീസായി അടക്കുകയും അതിനുശേഷം ലഭിക്കുന്ന പെര്‍മിറ്റ് നമ്പര്‍ കാലയാളവ്, വീസ്തീര്‍ണം എന്നിവ രേഖപ്പെടുത്തിയ ബോര്‍ഡ് ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നുമാണ് ചട്ടം.
എന്നാല്‍ പല ക്വാറി ഉടമകളും പത്തോ ഇരുപതോ സെന്റ് സ്ഥലത്തിന്റെ അനുവാദം വാങ്ങി അതിന്റെ മറവില്‍ ഏക്കര്‍ കണക്കിനുസ്ഥലത്തെ കല്ലുകളാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി മുറിച്ചുകടത്തുന്നത്. ഇതുവലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നുവെന്ന് നിരന്തരം ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് താലൂക്കിലെ ബേള വില്ലേജില്‍പെട്ട ചെങ്കല്‍ ക്വാറികളില്‍ റവന്യു അധികൃതര്‍ പരിശോധനക്കെത്തിയത്.
ബേള വില്ലേജിലെ പുതുക്കോളി, ബിര്‍മിനടുക്ക, മജീര്‍പ്പള്ളക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ കണ്ടെത്തി. സ്ഥല ഉടമക്കും ക്വാറിയുടെ നടത്തിപ്പുകാരനും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നോട്ടിസ് നല്‍കി.
അതേ സമയം നീര്‍ച്ചാല്‍ ,ബദിയഡുക്ക വില്ലേജ് പരിധികളിലും അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ട്.
ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ ജി. സുരേഷ് ബാബു, വി. ശ്രീകുമാര്‍, വില്ലേജ് ഓഫിസര്‍ നോയല്‍ റോഡ്രിഗസ്, അസിസ്റ്റന്റ് വില്ലേജ് ഓഫിസര്‍ ബിനുകുമാര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."