ഭരണഘടനാവിരുദ്ധം: സി.പി.എം
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മു കശ്മിരിനെ വിഭജിക്കാന്‍ തീരുമാനിക്കുന്നതുംവഴി ഭരണഘടനക്കും ജനാധിപത്യത്തിനുമെതിരേയുള്ള പ്രഹരമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയതെന്ന് സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഈ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇത് ജമ്മു കശ്മിര്‍ ജനതയുടെ മാത്രം പ്രശ്‌നമല്ല, ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ഭരണഘടനക്കും എതിരാണ്. ജമ്മു കശ്മിര്‍ ജനത ഇന്ത്യയോടൊപ്പം നിന്നവരാണ്. രാജ്യം അവരോട് കാണിച്ചിട്ടുള്ള പ്രതിബദ്ധതയാണ് അവര്‍ക്ക് നല്‍കിയ പ്രത്യേക പദവി നല്‍കുന്ന 370 അനുച്ഛേദത്തിലുള്ളത്. എന്നാല്‍ മോദി സര്‍ക്കാര്‍ ആ ഉത്തരവാദിത്വത്തില്‍നിന്ന് പിന്മാറി അവരെ വഞ്ചിക്കുകയാണ് ചെയ്തത്. മോദി സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ കശ്മിര്‍ ജനത ഒറ്റക്കെട്ടായി പൊരുതണം.
ജമ്മു കശ്മിരിനെ പിടിച്ചെടുക്കപ്പെട്ട പ്രദേശമായാണ് ബി.ജെ.പി കാണുന്നത്. ഭരണഘടനയെ ചവിട്ടിത്താഴ്ത്തിക്കൊണ്ടാണ് അവര്‍ ജമ്മു കശ്മിരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുന്നത്. ദേശീയ ഐക്യത്തിനെതിരേയുള്ള
ആക്രമണമാണ് ബി.ജെ.പി നടത്തിയിരിക്കുന്നത്. സി.പി.എം നേതൃത്വത്തില്‍ നാളെ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കുചേരണമെന്നും യെച്ചൂരി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."