നിരാലംബയായ വീട്ടമ്മ കഴിയുന്നത് ഒറ്റമുറിക്കൂരയില്‍
സുല്‍ത്താന്‍ ബത്തേരി: രോഗത്താല്‍ തളര്‍ന്ന് നിരാലംബയായ വീട്ടമ്മ കഴിയുന്നത് തകര്‍ന്ന ഒറ്റമുറിക്കൂരയില്‍. ചെതലയം വളാഞ്ചേരി വടക്കേല്‍ ചിന്നമ്മ(61)യാണ് രോഗാവസ്ഥയില്‍ കഴിയുന്നത്. നാട്ടുകാരുടെ സഹായത്താല്‍ ജീവിതം തള്ളിനീക്കുന്ന ഇവരെ നോക്കാന്‍ ബന്ധുക്കളാരുമില്ല.
കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ഒറ്റമുറിക്കൂരക്കുള്ളിലാണ് ഇവരുടെ ജീവിതം. കിഡ്നി സംബന്ധവും അസ്ഥിസംബന്ധവുമായ രോഗത്താല്‍ അവശതയനുഭവിക്കുകയാണിവര്. എട്ട് വര്ഷംമുന്പ് ഭര്‍ത്താവ് ചാക്കോ രോഗം ബാധിച്ച് മരണപ്പെട്ടു. രോഗിയായ മകന് പത്ത് വര്‍ഷമായി മറ്റൊരിടത്താണ് താമസിക്കുന്നത്. ചിന്നമ്മയുടെ ഉപജീവനത്തിനും ചികിത്സക്ക് ആവശ്യമായ തുക ഇവര്‍ക്ക് ലഭിക്കുന്ന പെന്ഷന് തുകകൊണ്ട് തികയുന്നില്ല.
നാട്ടുകാരും വയോജന വേദി പ്രവര്‍ത്തകരും നല്കുന്ന പണം കൊണ്ടാണ് ഇവരുടെ ദൈനംദിന ജീവിതം മുന്നോട്ട് പോകുന്നത്.
അടുത്തിടെ മുനിസിപ്പാലിറ്റി ഇവര്‍ക്ക് വീട് അനുവദിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ വീട് വെക്കാനാവശ്യമായ സാധനസാമഗ്രികള്‍ എത്തിക്കുന്നതിന് ശാരീരക അസ്വസ്ഥകാരണം ഇവര്‍ക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ വീട്ടമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."