പ്രീപെയ്ഡ് സംവിധാനം; ഓട്ടോകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനു മുന്നില്‍ പ്രീപെയ്ഡ് സംവിധാനം കണക്കിലെടുക്കാതെ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ രാത്രിയില്‍ പിടിച്ചെടുക്കാന്‍ പൊലിസ് ശ്രമിച്ചത് തര്‍ക്കത്തിനിടയാക്കി. നിയമപരമായി സര്‍വിസ് നടത്തുന്നതാണെന്നും തടയാന്‍ പാടില്ലെന്നും ഓട്ടോ തൊഴിലാളികള്‍ നിലപാട് എടുത്തതോടെയാണ് ഇന്നലെ രാത്രി ഏറെ നേരംവാക്കുതര്‍ക്കകമുണ്ടായത്. തുടര്‍ന്ന് ഇന്ന് തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാമെന്ന ധാരണയില്‍ പൊലിസ് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് ഒാേട്ടാകള്‍ പിടിച്ചെടുക്കാനെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കൗണ്ടറില്‍ കയറാതെ പലരും റെയില്‍വേ സ്റ്റേഷനു മുന്നിലെ റോഡില്‍ വണ്ടി നിര്‍ത്തി ആളുകളെ കയറ്റുന്നുണ്ട്. ഇതിനെതിരേ പരാതിയും ഉയര്‍ന്നിരുന്നു. ഇതോടെയാണ് പൊലിസ് ഇടപെടുന്നത്. ബുധനാഴ്ച രാത്രി മുപ്പതോളം ഓട്ടോകള്‍ പിടിച്ചെടുത്തിരുന്നു. പിന്നീട് തൊഴിലാളി നേതാക്കള്‍ ഇടപെട്ടതോടെ വാഹനങ്ങള്‍ വിട്ടയക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രീപെയ്ഡ് കൗണ്ടറുകളിലൂടെ സര്‍വിസ് നടത്തുന്നതിന് നിര്‍ബന്ധിക്കുന്നതെന്ന് പൊലിസ് അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി ഓള്‍ഇന്ത്യ അണ്‍ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കമ്മിറ്റയുടെ നേതൃത്വത്തില്‍ ഇന്ന് പൊലിസുമായി ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."