HOME
DETAILS

ഈ പോക്ക് എങ്ങോട്ട്

  
backup
August 05 2019 | 21:08 PM

editorial-06-08-2019

 

കശ്മിര്‍ ജനതയ്‌ക്കോ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിക്കോ ഒരു സൂചനയും നല്‍കാതെ തികച്ചും നാടകീയമായാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ജമ്മു കശ്മിര്‍ സംസ്ഥാനം ഇല്ലാതാക്കിയിരിക്കുന്നത്. പൂര്‍ണ സംസ്ഥാന പദവിയുള്ള ഒന്നായിരിക്കില്ല ജമ്മു കശ്മിര്‍, അതിനു പകരം ഇനി കശ്മിര്‍ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായിരിക്കും. നിയമസഭയുള്ള ജമ്മു കശ്മിരും നിയമസഭയില്ലാത്ത ലഡാക്കും.


അതോടൊപ്പം, ജമ്മു കശ്മിരിനു പ്രത്യേകപദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുകയും ചെയ്തിരിക്കുന്നു. കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരിക്കുകയും അവിടത്തെ ജനങ്ങള്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് ലഭ്യമായ എല്ലാ അവകാശങ്ങളും അനുഭവിക്കുകയും അവിടെ നിന്നുള്ള ജനപ്രതിനിധികള്‍ രാജ്യത്തെ നിയമനിര്‍മാണത്തിലും ഭരണത്തിലും പതിറ്റാണ്ടുകളായി ഭാഗഭാക്കുകളായിരിക്കുകയും ചെയ്യുന്നുണ്ടെന്ന അവസ്ഥയില്‍ എന്തിനാണ് കശ്മിരിനു മാത്രമായി ഒരു പ്രത്യേകപദവി എന്നതാണ് 370 ാം വകുപ്പ് റദ്ദാക്കുന്നതിനു കേന്ദ്രസര്‍ക്കാരും അതിനെ അനുകൂലിക്കുന്നവരും ചോദിക്കുന്ന ചോദ്യം.
ഇതു ശരിയായ ചോദ്യമല്ലേയെന്നു കശ്മിരിന്റെ ചരിത്രവും വര്‍ത്തമാന യാഥാര്‍ഥ്യവും അറിയാത്തവര്‍ സംശയിക്കാം. എന്നാല്‍, കശ്മിര്‍ എന്ന സ്വതന്ത്രരാജ്യം ഏതു സാഹചര്യത്തിലാണ് ഇന്ത്യയുടെ ഭാഗമാക്കപ്പെട്ടതെന്ന് ചരിത്രമറിയുന്നവര്‍ക്കെല്ലാം അറിയാം. പാകിസ്താന്റെ പട്ടാളവും പത്താന്‍ പടയാളികളും പടയോട്ടം നടത്തി കശ്മിരിനെ വിഴുങ്ങുന്ന അവസ്ഥയിലെത്തിയപ്പോള്‍ നിര്‍വാഹമില്ലാതെയാണ് ഹരിസിങ് കശ്മിരിനെ ഇന്ത്യയുടെ ഭാഗമാക്കിയത്. കശ്മിരികളുടെ മനസ് ഇന്ത്യക്കൊപ്പമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ആ സംസ്ഥാനത്തിനു ഭരണഘടനയില്‍ പ്രത്യേകപദവി നല്‍കിയത്.
1947 ഒക്ടോബര്‍ 26 നാണു കശ്മിര്‍ രാജാവായിരുന്ന ഹരിസിങ് തന്റെ രാജ്യത്തെ ഇന്ത്യയില്‍ ലയിപ്പിക്കുന്ന കരാറില്‍ ഒപ്പിടുന്നത്. ഒക്ടോബര്‍ 27നു വൈസ്രോയി മൗണ്ട് ബാറ്റണ്‍ അത് അംഗീകരിക്കുകയും ചെയ്തു. 1949 മെയ് 27 നാണ് 370ന്റെ പഴയ രൂപമായ 360 എ ജമ്മു കശ്മിര്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി പാസാക്കുന്നത്. 1949 ഒക്ടോബര്‍ 17 മുതല്‍ 370 ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാവുകയും ചെയ്തു. ഈ വകുപ്പ് ഇല്ലാതാക്കാനോ മാറ്റം വരുത്താനോ ഉള്ള അധികാരം ജമ്മു കശ്മിര്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിക്കു മാത്രമാണ്.
370 ാം വകുപ്പ് എടുത്തുകളയുകയോ അസാധുവാക്കുകയോ ചെയ്താല്‍ കശ്മിര്‍ ഇന്ത്യയുടെ ഭാഗമാക്കി ഒപ്പിട്ട കരാര്‍ ഇല്ലാതാകുമെന്നു വകുപ്പിലെ 1 സി നിബന്ധനയില്‍ പറയുന്നുണ്ട്. 370ാം വകുപ്പിനെ കശ്മിരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പാലമെന്നാണു വിശേഷിപ്പിക്കാറ്. ഫലത്തില്‍, പാലം തകര്‍ക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.


കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി 1957 ജനുവരി 26 നു പിരിച്ചുവിട്ടതാണ്. പകരമുള്ള ജമ്മു കശ്മിര്‍ അസംബ്ലിയുമില്ല. പകരം ഗവര്‍ണര്‍ ഭരണമാണ്. ഗവര്‍ണര്‍ക്ക് ഇത്തരമൊരു ശുപാര്‍ശ സമര്‍പ്പിക്കാനുള്ള അധികാരമില്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാത്ത ഗവര്‍ണറുടെ ശുപാര്‍ശയെന്ന നിയമപരമായി നിലനില്‍ക്കാത്ത ന്യായത്തിലാണു ജനാധിപത്യത്തെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ 370 നെ ഇല്ലാതാക്കിയിരിക്കുന്നത്.
370 താല്‍ക്കാലികമാണെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്ന ന്യായം. ഈ വകുപ്പിന്റെ 21 ാം ഭാഗത്തില്‍ ഇതു താല്‍ക്കാലികമാണെന്ന് പറയുന്നുണ്ട്. എന്നാല്‍, ജനഹിതപരിശോധനയെന്ന ഇന്ത്യയുടെ വാഗ്ദാനത്തിനു വിധേയമായി മാത്രമാണ് അതു താല്‍ക്കാലികമാവുന്നത്. ഇക്കാര്യം സുപ്രിംകോടതിയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയതാണ്.
കുമാരി വിജയലക്ഷ്മിയെന്നയാള്‍ സമര്‍പ്പിച്ച ഹരജിയില്‍ 2017 ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ 370 സുസ്ഥിരമാണെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. 1963ലെ സമ്പത്ത് പ്രകാശ് കേസിലും 2018 ലെ കേസിലും തലക്കെട്ടില്‍ താല്‍ക്കാലികമാണെന്നു പറയുന്നുണ്ടെങ്കിലും 370 താല്‍ക്കാലികമല്ലെന്നായിരുന്നു സുപ്രിംകോടതിയുടെ വിധി.
370 എടുത്തുകളയുന്നതോടെ സുപ്രധാനമായ 35 എ വകുപ്പും ഇല്ലാതാവും. കശ്മിരികളുടെ ഭൂമിയും സ്വത്തും കശ്മിരിയല്ലാത്തവര്‍ക്കു കൈമാറുന്നതു തടയുന്ന കശ്മിരികള്‍ക്ക് അവരുടെ ഭൂമിയില്‍ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്ന വകുപ്പായിരുന്നു അത്. അതുകൂടി ഇല്ലാതാക്കുന്നതോടെ കശ്മിരിലേയ്ക്കു വന്‍തോതില്‍ കുടിയേറ്റമുണ്ടാകും. അവിടത്തെ മുസ്‌ലിം ഭൂരിപക്ഷം തകിടം മറിക്കാനാകും. അതാണു സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്.


കശ്മിരിനെ രണ്ടായി വിഭജിക്കുന്ന ബില്ലും സൈനികവിന്യാസവുമെല്ലാം കശ്മിര്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂ. ലളിതമായി വിഭജിക്കപ്പെടാവുന്ന മണ്ണും ആകാശവുമല്ല കശ്മിര്‍. സൈനികശക്തികൊണ്ടോ രാഷ്ട്രീയധാര്‍ഷ്ട്യം കൊണ്ടോ അതിന്റെ മനസു കീഴടക്കാനുമാവില്ല. ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ കശ്മിന്റെ മനസിനെ ഇന്ത്യയോടു ചേര്‍ത്തുനിര്‍ത്താന്‍ ഭരണകൂടത്തിനും അതിന് അവരെ പ്രേരിപ്പിക്കാന്‍ പൗരന്മാര്‍ക്കും ബാധ്യതയുണ്ട്. നമ്മളൊരു ജനതയാണ്, അതു മറക്കരുത്.


ചരിത്രവും അന്താരാഷ്ട്ര കരാറുകളുമെല്ലാം ചേര്‍ന്നു കെട്ടുപിണഞ്ഞു കിടക്കുന്ന കശ്മിര്‍ വിഷയത്തെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതു ജനാധിപത്യവിരുദ്ധ നടപടിയായിത്തന്നെ കാണണം. രാജ്യം ഇതിനു എന്തു വിലകൊടുക്കേണ്ടി വരുമെന്നു ഭയക്കേണ്ടിയിരിക്കുന്നു. ഭരണഘടനയിലെ മറ്റ് ഏതു വകുപ്പും പോലെയല്ല 370. അതില്‍ ചരിത്രവും നിയമവുമായി ബന്ധപ്പെട്ട അനവധി മാനങ്ങളുണ്ട്. കശ്മിരിനെ ഇന്ത്യയോടു ചേര്‍ത്ത കരാറുമായി കണ്ണിചേര്‍ന്നു കിടക്കുന്നതാണത്. അത് എടുത്തുകളയണമെങ്കില്‍ നടപടിക്രമങ്ങള്‍ പലതുമുണ്ട്. ഇപ്പോഴത്തെ നടപടിയെ ബുദ്ധിശൂന്യതയെന്നാണു വിളിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago