പ്രളയ സെസ് സമരത്തിനൊരുങ്ങി സംരംഭകര്‍
കൊച്ചി: പുതുതായി ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായേക്കുമെന്ന് സൂചന. സെസ് നിര്‍മാണ സംരംഭകര്‍ക്ക് അധിക നഷ്ടമായി മാറും. സെസിന്റെ മറവില്‍ നിര്‍മാണ വസ്തുക്കളുടെ വില വര്‍ധിക്കും. പല നിര്‍മാണ വസ്തുക്കള്‍ക്കും കടുത്തക്ഷാമം അനുഭവപ്പെടുന്ന കേരളത്തില്‍ ഇപ്പോള്‍ തന്നെ തീവിലയാണുള്ളത്. പ്രളയ സെസായി കരാറുകാരടക്കമുള്ള സംരംഭകര്‍ നല്‍കുന്ന തുകകള്‍ തിരിച്ചു ലഭിക്കില്ല.
സംരംഭകരെയും പൊതുജനങ്ങളെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന സെസ് ഒഴിവാക്കി സര്‍ക്കാരിന്റെ ഭരണച്ചെലവ് യുക്തിപൂര്‍വം ആസൂത്രണം ചെയ്ത് കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് നിര്‍മാണ സംരംഭകവേദി സംസ്ഥാന കണ്‍വീനര്‍ സിറാജുദ്ദീന്‍ ഇല്ലത്തോടി പറഞ്ഞു. ഭരണ പരിഷ്‌കാര കമ്മിഷന്‍ പോലും സര്‍ക്കാരിന്റെ ധൂര്‍ത്തും അനാവശ്യ ചെലവുകളും നിയന്ത്രിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്തവരാണ് സംരംഭകര്‍.
ചെറുകിട-ഇടത്തരം സംരംഭകര്‍ വലിയ പ്രതിസന്ധി നേരിടുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്കുമേല്‍ വീണ്ടും സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന പ്രളയസെസ് ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കും. 12 ന് നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട 17 സംഘടനകളുടെ ഭാരവാഹികള്‍ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കുമെന്നും സിറാജുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."