പരിസ്ഥിതി ദിനം കണ്ടല്‍ ദിനമായി ആചരിക്കും
കൊല്ലം: ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ജില്ലാ പഞ്ചായത്ത് കണ്ടല്‍ ദിനമായി ആചരിക്കും. ജില്ലാ പഞ്ചായത്തിന്റെയും ചവറ ബ്ലോക്ക് പഞ്ചായത്തിന്റെയും തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ കച്ചേരിക്കടവില്‍ കണ്ടല്‍തൈകള്‍ നട്ടാണ് പരിപാടിക്ക് തുടക്കം കുറിക്കുക. 5ന് രാവിലെ എട്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും.
10ന് കൊല്ലം ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന നൂതന പദ്ധതിയായ 'ഹരിതസന്ദേശം ഗ്രീന്‍ ഓട്ടോ' പരിപാടി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."