HOME
DETAILS

പ്രളയബാധിത മേഖലയില്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

  
backup
October 12 2018 | 06:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%af

ഇരിട്ടി: മലയോര മേഖലലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഭൂമി വിണ്ടുകീറുകയും വീടുകള്‍ തകരുകയും ചെയ്ത പ്രദേശങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) സംഘം സന്ദര്‍ശിച്ച് പരിശോധന നടത്തി. ജി.എസ്.ഐ തിരുവനന്തപുരം യൂനിറ്റിലെ റണ്‍ജിത്ത് കുമാര്‍ ദാസ്, എം.എസ് രവിനാഥ്, ഭൂഗര്‍ഭ ജലവിഭവ വകുപ്പ് ജില്ലാ ജിയോളജിസ്റ്റ് എസ്. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരിട്ടി താലൂക്കില്‍ സന്ദര്‍ശനം നടത്തുന്നത്.
കീഴൂര്‍ വില്ലേജിലെ എടക്കാനം പ്രദേശത്താണ് സംഘം ആദ്യമെത്തിയത്. കുന്നിടിച്ചിലില്‍ തകര്‍ന്ന എടക്കാനം നെല്ലാറയ്ക്കല്‍ മഠത്തിനകത്ത് ബേബിയുടെ ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ പ്രദേശം സംഘം പരിശോധിച്ചു. കീഴൂര്‍കുന്ന്, കീഴൂര്‍, പാലാപ്പറമ്പ് മേഖലകളില്‍ ഭൂമി വിണ്ടുകീറിയ പ്രതിഭാസങ്ങളും സംഘം പരിശോധിച്ചു. കീഴൂര്‍ വില്ലേജിലെ എടക്കാനം, കീഴൂര്‍, പാലാപറമ്പ്, വയത്തൂര്‍ വില്ലേജിലെ കാലാങ്കി എന്നിവിടങ്ങളിലാണ് സംഘം ഇന്നലെ പരിശോധന നടത്തിയത്. ഭൂമി വിണ്ടുകീറല്‍, കുന്നിടിച്ചില്‍ എന്നിവയുടെ കാരണങ്ങള്‍, ഇവയെ പ്രതിരോധിക്കാനും മുന്‍ കരുതലുകളെടുക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശോധന ഇന്ന് പൂര്‍ത്തിയാകും. താലൂക്കിലെ പുഴകളില്‍ വന്നടിഞ്ഞ മണല്‍ ശേഖരങ്ങളുടെ കണക്കെടുപ്പും വിവിധ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തില്‍ ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago