HOME
DETAILS
MAL
റെയില്‍വേ ടിക്കറ്റ് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍
backup
October 12 2018 | 06:10 AM
ശ്രീകണ്ഠപുരം: ഓണ്‍ലൈനില്‍ അനുമതിയില്ലാതെ റെയില്‍വേ ടിക്കറ്റ് വില്‍പ്പന നടത്തിയ ട്രാവല്‍സ് ഉടമയെ അറസ്റ്റ് ചെയ്തു. ചെമ്പേരിയിലെ ആരോണ്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ അനീഷി (32)നെയാണ് കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയതത്.
ലൈസന്‍സില്ലാതെ ട്രാവല്‍സ് നടത്തുകയും ലൈസന്‍സില്ലാതെ റെയില്‍വേ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ആര്.പി.എഫ് പാലക്കാട് ക്രൈംബ്രാഞ്ച് വിഭാഗം ചെമ്പേരിയില്‍ എത്തിയത്. പരിശോധനയില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ആര്.പി.എഫിന് കൈമാറി. ഇന്നലെ രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."