കുഫോസ് മത്സ്യകര്‍ഷകരുടെ അത്താണിയാവണം: മന്ത്രി
കണ്ണൂര്‍: ഗവേഷണ സ്ഥാപനങ്ങള്‍ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് കൂടി ഉപകരിക്കണമെന്നും മത്സ്യകര്‍ഷരുടെ അത്താണിയായി കുഫോസ് മാറണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പയ്യന്നൂര്‍ മമ്പലത്ത് കേരള ഫിഷറിസ് സമുദ്ര സര്‍വകലാശാല (കുഫോസ്) പ്രാദേശിക കേന്ദ്രം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിലെ ആദ്യ ഫീഷറീസ് സമുദ്ര സര്‍വകലാശാലയായ കുഫോസിന്റെ മലബാര്‍ കേന്ദ്രീകരിച്ചുള്ള നേരിട്ടുള്ള പഠന കേന്ദ്രമാണ് ഇവിടെ തുടങ്ങുന്നത്. അടുത്ത വര്‍ഷം തൊട്ട് കോഴ്‌സുകളും തുടങ്ങും. കെട്ടിട നിര്‍മ്മാണത്തിനായി പണം ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭ ഗവേഷണ കേന്ദ്രത്തിനായി അനുവദിച്ച 25.5 ഏക്കറിന്റെ രേഖകള്‍ സര്‍വകലാശാലയ്ക്ക് കൈമാറണം. ഇതിന്റെ സമ്മതപത്രമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഇതിനായി എം.എല്‍.എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതികമായ എല്ലാ സൗകര്യങ്ങളും സര്‍വകലാശാലയും സര്‍ക്കാറും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. തായിനേരിയില്‍ നഗരസഭ 25.4 ഏക്കര്‍ കൈമാറിയതിന് പുറമെ സ്വകാര്യ വ്യക്തി അഞ്ച് ഏക്കര്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായ സി. കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, കുഫോസ് വൈസ് ചാന്‍സിലര്‍ ഡോ. എ. രാമചന്ദ്രന്‍, കൗണ്‍സിലര്‍ എന്‍. നളിനി, റീജ്യനല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി. മനോജ് കുമാര്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."