HOME
DETAILS

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

  
backup
August 05 2019 | 21:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2-21

 

 

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2018ലെ ജി.വി രാജ അവാര്‍ഡ്, സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റ് അവാര്‍ഡുകള്‍, മാധ്യമ അവാര്‍ഡുകള്‍, കോളജ് സ്‌കൂള്‍ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് അക്കാദമി വിഭാഗത്തില്‍ മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച പുരുഷ വനിതാ കായികതാരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.
ദേശീയ അന്തര്‍ദേശീയ കായിക രംഗത്ത് കേരളത്തെ പ്രതിനിധാനം ചെയ്ത് മികച്ച പ്രകടനം കാഴ്ചവച്ച കേരളീയരായ കായികതാരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരമോന്നത ബഹുമതിയായ ജി.വി രാജ അവാര്‍ഡിന് അപേക്ഷിക്കാം. ജി.വി രാജ അവാര്‍ഡ് മുന്‍കാലങ്ങളില്‍ ലഭിച്ചവര്‍ അപേക്ഷിക്കരുത്.
കേരളത്തിലെ അച്ചടി മാധ്യമ രംഗത്ത് ഏറ്റവും നല്ല സ്‌പോര്‍ട്‌സ് ലേഖകനും സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍ക്കും കായികരംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്ത ദൃശ്യമാധ്യമത്തിനും മികച്ച സ്‌പോര്‍ട്‌സ് പുസ്തകത്തിനും മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2018 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും ചിത്രങ്ങളേയും ഈ കാലയളവില്‍ കേരള കായികരംഗത്തിന്റെ വികസനത്തിനുതകുന്ന പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്ത ദൃശ്യമാധ്യമ പരിപാടികളേയും ഈ കാലയളവില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളേയുമാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഒരാളില്‍നിന്ന് പരമാവധി രണ്ട് ലേഖനങ്ങളും രണ്ട് ഫോട്ടോകളും രണ്ട് സി.ഡികളും സ്വീകരിക്കും. അപേക്ഷയോടൊപ്പം പ്രസിദ്ധീകരണത്തിന്റെ പേരും തിയതിയും വ്യക്തമാക്കിയിരിക്കണം.
അപേക്ഷകള്‍ സെപ്റ്റംബര്‍ 15ന് മുന്‍പായി സെക്രട്ടറി, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം1 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോം വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04712330167, 2331546.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  6 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  35 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago