സ്മാര്‍ട്ടാകാന്‍ കണ്ണൂര്‍ ട്രാന്‍. ഡിപ്പോ
കണ്ണൂര്‍: വിമാനത്താവള ഉദ്ഘാടനം കാത്തിരിക്കുന്ന കണ്ണൂര്‍ക്കാര്‍ക്ക് ഇരട്ടി മധുരമായി കെ.എസ്.ആര്‍.ടി.സി ഹെഡ് ഓഫിസ് കെട്ടിടവും ഉദ്ഘാടനത്തിനൊരുങ്ങി.
വര്‍ഷങ്ങളായുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രയാസങ്ങള്‍ക്കു പരിഹാരമായാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ വിശ്രമമുറിയും കാന്റീന്‍ സൗകര്യവുമടങ്ങിയ ഹെഡ് ഓഫിസ് കെട്ടിടവും ആധുനിക വര്‍ക്ക്‌ഷോപ്പും കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയില്‍ പൂര്‍ത്തിയാകുന്നത്. കെട്ടിടോദ്ഘാടനത്തിനായി ഹെഡ്ഓഫിസ് കെട്ടിടത്തിന്റെ പ്രവൃത്തി വേഗത്തിലാക്കാന്‍ ഗതാഗത മന്ത്രി കരാറുകാരനു കര്‍ശന നിര്‍ദേശം നല്‍കി. കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രവൃത്തിയും ഇതിനകം പൂര്‍ത്തിയായി. പെയിന്റിങ് പ്രവൃത്തി മാത്രമാണ് ഇനി ബാക്കിയുള്ളത്.
എഴുന്നൂറോളം ജീവനക്കാരുള്ള ഡിപ്പോയില്‍ ജീവനക്കാര്‍ക്കു വിശ്രമമുറിയോ ഭക്ഷണത്തിന് ആവശ്യമായ കാന്റീന്‍ സൗകര്യമോ ഇല്ലാതെയാണ് ഇതുവരെയുള്ള പ്രവര്‍ത്തനം.
തൊഴിലാളി സംഘടനകള്‍ നിരന്തരമായി ഗതാഗത വകുപ്പ് അധികൃതരുമായി നടത്തിയ സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണക്കാലത്ത് എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എയുടെ ഫണ്ടില്‍ നിന്നു പണം അനുവദിക്കുകയായരുന്നു. ഉദ്ഘാടനം ചെയ്യുന്നതോടെ പഴയ ഓഫിസ് സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറും. നിലവിലുള്ള ഓഫിസില്‍ കാന്റീന്‍ സൗകര്യം ലഭ്യമാക്കും.
ഡിപ്പോ നവീകരണം പൂര്‍ത്തിയായാല്‍ മറ്റുജില്ലകളില്‍ നിന്നെത്തി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ആശ്വാസമാകും. കെട്ടിടത്തിന്റെ 80 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി.
രണ്ടുമാസത്തിനകം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മൂന്നു നിലയുള്ള കെട്ടിടത്തില്‍ ഓഫിസും ജീവനക്കാരുടെ വിശ്രമ മുറിയും കോണ്‍ഫറന്‍സ് ഹാളും ഉണ്ടാകും.
കേന്ദ്രസര്‍ക്കാരിന്റെ ജന്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് വര്‍ക്ക്‌ഷോപ്പ് തയാറാവുന്നുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള യാര്‍ഡിന് പിന്നിലുള്ള സ്ഥലത്താണു വര്‍ക്ക്‌ഷോപ്പ് നിര്‍മിക്കുന്നത്. ബസുകളുടെ അറ്റകുറ്റപ്പണി അതിവേഗം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന വര്‍ക്‌ഷോപ്പ് കൂടി പൂര്‍ത്തിയാകുന്നതു ഡിപ്പോയ്ക്കു മുതല്‍ക്കൂട്ടാകും.
ഇവിടെ ആധുനിക ഉപകരണങ്ങളും എത്തിക്കും. ഇതോടെ അന്തര്‍സംസ്ഥാന ബസുകളുടെ അറ്റകുറ്റപ്പണി വൈകുന്നതു തടയാനാകുമെന്നു ജീവനക്കാര്‍ പറയുന്നു.
വിമാനത്താവളം കൂടി വരുന്നതോടെ കെ.എസ്.ആര്‍.ടി.സി പുത്തനുണര്‍വോടെ മാറ്റത്തിലേക്കെത്തിക്കാനുള്ള മുന്നൊരുക്കത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."