ചിറ്റൂര്‍ പ്രദേശം സര്‍ക്കാര്‍ എറ്റെടുക്കും
ചവറ: മലിനപ്പെട്ട് വാസയോഗ്യമല്ലാതിരുന്ന 150 ഓളം ഏക്കര്‍ പന്മന ചിറ്റൂര്‍ പ്രദേശം സര്‍ക്കാര്‍ എറ്റെടുക്കും. കെ.എം.എം.എല്‍ കമ്പനിയുടെ പ്രവര്‍ത്തനം കാരണം പ്രദേശത്ത് താമസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കമ്പനിയുടെ സമീപത്തെ മലിനമായ പ്രദേശങ്ങളിലെ കിണറുകള്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത തരത്തില്‍ ആസിഡ് നിറഞ്ഞു നിലയിലാണ്. പ്രദേശം സര്‍ക്കാരോ കമ്പനിയോ ഏറ്റെടുക്കണമെന്നാവശ്യവുമായി ദീര്‍ഘനാളായി പ്രദേശ വാസികള്‍ പ്രക്ഷോഭത്തിലാണ്.
എന്‍ വിജയന്‍ പിള്ള എം.എല്‍.എയുടെ നിരന്തരമായ ശ്രമത്തിന്റെ ഫലമായാണ് വാസയോഗ്യമല്ലാത്ത പന്മന ചിറ്റൂര്‍ പ്രദേശം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. മലിനപ്പെട്ട 150 ഏക്കര്‍ പ്രദേശം കിന്‍ഫ്രാ എറ്റെടുത്ത് മിനറല്‍ ഡെവലപ്പ്‌മെന്റ് കോംപ്ലക്‌സ് സ്ഥാപിക്കും. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."