വിജയസ്മിത്ം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന് ശേഷം ആദ്യ തോല്‍വിയുമായി ഇംഗ്ലണ്ട്. ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മില്‍ നടന്ന ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് 251 റണ്‍സിന്റെ വന്‍ ജയം. 2001ന് ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ആഷസ് ടെസ്റ്റില്‍ എജ്ബാസ്റ്റണില്‍ തോല്‍വി അറിയുന്നത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യമുണ്ടായിരുന്നത്. എന്നാല്‍ മത്സരത്തിന്റെ നാലാം ദിവസമായിരുന്നു ആസ്‌ത്രേലിയ മത്സരത്തിലേക്ക് തിരിച്ചുവന്ന് വിജയം പിടിച്ച് വാങ്ങിയത്. അവസാന ദിനം ഇംഗ്ലണ്ടിന് ജയിക്കാന്‍ 350 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ ആസ്‌ത്രേലിയയുടെ കൃത്യതയുള്ള ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലീഷ് നിര വീഴുകയായിരുന്നു.
അഞ്ചാം ദിനത്തിന്റെ തുടക്കം തന്നെ ബേര്‍ണ്‍സിനെ ലിയോണിന്റെ കൈകളില്‍ എത്തിച്ച പാറ്റ് കമ്മിന്‍സ് ആസ്‌ത്രേലിയന്‍ പ്രതീക്ഷകള്‍ക്ക് കരുത്ത് പകര്‍ന്നു. രണ്ട@ാം വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയ ജേസന്‍ റോയിയും ക്യാപ്റ്റന്‍ ജോ റൂട്ടും ഇംഗ്ല@ണ്ടിനെ രക്ഷിക്കും എന്ന് കരുതി. എന്നാല്‍ ഈ കൂട്ടുകെട്ടും അധികം നീണ്ടില്ല. ലിയോണിന്റെ പന്തില്‍ അനാവശ്യ ഷോട്ടിനു മുതിര്‍ന്നു 28 റണ്‍സ് നേടിയ റോയി മടങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഗതി എങ്ങോട്ടാണെന്ന് മനസിലായി.
28 റണ്‍സ് നേടിയ ജോ റൂട്ട്, 11 റണ്‍സ് നേടിയ ജോ ഡെന്‍ലി എന്നിവരെ ബാന്‍ഗ്രോഫ്റ്റിന്റെ കൈകളില്‍ എത്തിച്ച ലിയോണ്‍ മത്സരം ഓസീസ് സ്വന്തമാക്കും എന്നുറപ്പിച്ചു. പിന്നീട് ഇംഗ്ലീഷ് നിര തുടര്‍ച്ചയായി പുറത്തായി. ആറ് റണ്‍സ് എടുത്ത ബയറിസ്റ്റോയേയും ബന്‍ക്രോഫ്റ്റിന് കൈയിലെത്തിച്ചു കമ്മിന്‍സ്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ആറ് റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സിനെ ടിം പെയിനിന്റെ കൈയില്‍ എത്തിച്ച ലിയോണ്‍ ടെസ്റ്റിലെ തന്റെ 350 ാം വിക്കറ്റ് വീഴ്ത്തി. പിന്നീട് തുടര്‍ച്ചയായ പന്തുകളില്‍ 4 റണ്‍സ് നേടിയ അലിയെയും റണ്‍സ് ഒന്നും എടുക്കാത്ത ബ്രോഡിനെയും മടക്കിയ ലിയോണ്‍ തന്റെ അഞ്ചും ആറും വിക്കറ്റ് സ്വന്തമാക്കി. 37 റണ്‍സ് നേടിയ വോക്‌സിനെ സ്മിത്തിന്റെ കൈയില്‍ എത്തിച്ച കമ്മിന്‍സ് ഓസീസിന് ചരിത്രജയം സമ്മാനിക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ കരുത്തും ഓസീസിന് തുണയായി. 286 റണ്‍സാണ് രണ്ട് ഇന്നിങ്‌സിലുമായി സ്മിത്ത് സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."