HOME
DETAILS
MAL
മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ വസതികള്‍ ഒഴിയണമെന്ന് സുപ്രിംകോടതി
backup
August 01 2016 | 06:08 AM
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിമാര്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ വസതികള്‍ ഒഴിയണമെന്ന് സുപ്രിംകോടതി ഉത്തരവ്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തന്നെ വസതികള്‍ ഒഴിയണമെന്ന് ജസ്റ്റിസ് അനില്‍ ആര് ദവേ ഉള്‍പ്പെട്ട് ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
സര്‍ക്കാര്‍ താമസ സൗകര്യം ജീവിതകാലം മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് അര്‍ഹതയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചുള്ള എന്‍.ജി.ഒ സമര്‍പ്പിച്ച പൊതു താല്പര്യ ഹരജിയിലാണ് വിധി.
നിലവില്‍ മുലായം സിങ് യാദവ് , ബി.എസ്.പി നേതാവ് മായാവതി, എന്നിവരടങ്ങുന്ന ആറോളം മുന്‍ മുഖ്യമന്ത്രിമാരാണ് സര്‍ക്കാര്‍ വസതികളില്‍ താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."