അറവ് നിരോധനം: കൈപ്പുഴ കാളച്ചന്തയിലേക്കുള്ള കന്നുകാലിവരവ് നിലച്ചു
കോട്ടയം: അറവു നിരോധനത്തെ തുര്‍ന്ന് ചന്തദിനമായ ഇന്നലെ കൈപ്പുഴ കാളച്ചന്തയില്‍ അന്യസംസ്ഥാനത്ത് നിന്നും കാലികളെത്തിയില്ല. വെള്ളിയാഴ്്ചയാണ് ഇവിടെ കാളചന്ത നടക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ എത്തിക്കുന്ന കന്നുകാലികളെയാണ് ഇവിടെ വ്യാപാരംചെയ്തിരുന്നത്.
കന്നുകാലികളെ വില്‍പന നിരോധിച്ച് ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ സമീപപ്രദേശങ്ങളില്‍ നിന്നുള്ള കിടാരികളെ മാത്രമാണു വില്‍പ്പനയ്‌ക്കെത്തിച്ചത്. കോട്ടയം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാടു വ്യാപാരികള്‍ ഇവിടെ നിന്നാണു കന്നുകാലികളെ വാങ്ങിയിരുന്നത്.
കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വക സ്ഥലത്താണു കാളച്ചന്ത നടത്തുന്നത്. മുന്‍ ആഴ്ചകളില്‍ തമിഴ്‌നാട്ടില്‍ നിന്നു വ്യാഴാഴ്ച രാത്രി തന്നെ കന്നുകാലിളെ ചന്തയില്‍ എത്തിക്കുമായിരുന്നു.സമീപ പ്രദേശങ്ങളില്‍ നിന്നു പശുക്കളെയും കിടാരികളെയും വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.
കോട്ടയം മേഖലയിലെ ചെറുകിട കശാപ്പുകാരെല്ലാം മാടുകളെ വാങ്ങിയിരുന്നത് ഈ ചന്തയില്‍ നിന്നായിരുന്നു. ഇങ്ങനെ പോയാല്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൈപ്പുഴ ചന്തയുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."