അനധികൃത മണ്ണു ഖനനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു
അയര്‍ക്കുന്നം: അനധികൃതമായി മണ്ണു ഖനനം ചെയ്യുന്നതിനെതിരേ ജനപ്രതിനിധികള്‍ രംഗത്ത്.
കെട്ടിടം പണിക്കുവേണ്ടിയെന്നു പറഞ്ഞ് ആഴത്തില്‍ കുഴിച്ചു മണ്ണു വില്‍ക്കുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് കൊടി നാട്ടിയതിനെത്തുടര്ന്നു സ്ഥലത്തെത്തിയ എസ.്ഐ, ജില്ലാ ജിയോളജിസ്റ്റുമായി ബന്ധപ്പെട്ടപ്പോള്‍ മണ്ണുഖനനം ചെയ്യാനോ കുഴിക്കാനോ അനുവാദം കൊടുത്തിട്ടില്ലെന്നറിയിച്ചു. ഇതേത്തുടര്‍ന്ന് പൊലിസ്് ഖനനം നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ജിയോളജിസ്റ്റ്, കലക്്ടര്‍, ആര്.ഡി.ഒ, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കു രേഖാമൂലം പരാതി കൊടുത്തെങ്കിലും ഒരു അന്വേഷണവും നാളിതുവരെ നടന്നിട്ടില്ല. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചു വീണ്ടും ഖനനം നടത്താനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനെതിരേ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി കൊറ്റത്തില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."