HOME
DETAILS

സുമനസുകളുടെ സഹായം തേടി റിയാസ് മോന്‍

  
backup
June 02 2017 | 18:06 PM

%e0%b4%b8%e0%b5%81%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%b1

 

കാഞ്ഞിരപ്പള്ളി: ജീവരക്ഷയ്ക്കായ് സുമനസ്സുകളുടെ സഹായം തേടുകയാണ് റിയാസ് മോന്‍. തലച്ചോറില്‍ ഹോര്‍മോണ്‍ കുറയുന്ന അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് കൂവപ്പള്ളി നെടുമല ഇടമനയില്‍ ഇ.എം.കാസിമിന്റെ മകനായ ഈ പതിനാലുകാരന്‍.
എരുമേലി സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിയാസ് മോന്‍ അസുഖം മൂലം പല ദിവസങ്ങളിലും സ്‌കൂളില്‍ ഹാജരാകുവാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലും പഠനത്തില്‍ വളരെ മിടുക്കനാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ദിനംപ്രതിയുള്ള കുത്തിവെയ്പ്പിലൂടെ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമാണ് രോഗം ഭേദമാകുന്നതിനായുള്ള ഏക മാര്‍ഗം. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ചികിത്സിച്ചാല്‍ രോഗം ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിനേന കുത്തിവെയ്പിനായുള്ള മരുന്നിന് ആയിരം രൂപയോളം ചെലവ് വരും. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ നില്ക്കുന്ന നിര്‍ദ്ധന കുടുംബത്തിന് ഭാരിച്ച തുക കണ്ടെത്തുവാന്‍ മാര്‍ഗമില്ല. ചികില്‍സ തുടങ്ങി ഒന്നര വര്‍ഷം പിന്നിട്ട റിയാസ് മോന് മൂന്നരവര്‍ഷം കൂടി ചികില്‍സ ലഭിച്ചാല്‍ മാത്രമേ അപൂര്‍വ്വ രോഗത്തില്‍ നിന്നും മുക്തി ലഭിക്കുകയുള്ളൂ. ഇതിനായി സന്മനസുള്ളവരുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ നിര്‍ദ്ധന കുടുംബം.
റിയാസ് മോന്റെ ചികിത്സയ്ക്ക് മാര്‍ഗം തേടി ഗ്രാമപഞ്ചായത്തംഗം വി.സജിന്റെയും പിതാവ് കാസിമിന്റെയും പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോയിന്റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ .35819954073. ഐ എഫ് സി കോഡ് എസ്.ബി ഐ എന്‍ 0010696.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  16 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  34 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago