HOME
DETAILS

എം.സി റോഡ് വികസനം; കച്ചവടക്കാരെ വലയ്ക്കുന്നു

  
backup
June 02 2017 | 18:06 PM

%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95


ചങ്ങനാശ്ശേരി: എം.സി റോഡു വികസനത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി നഗരത്തില്‍ റോഡു ഉയര്‍ത്തിയത് നഗരത്തിലെ കച്ചവടക്കാരെ വലക്കുന്നു. ഒപ്പം കാലവര്‍ഷം ശക്തമായതോടെ ഇവരുടെ ബുദ്ധിമുട്ടുകള്‍ ഇരട്ടിയായി. അതോടൊപ്പം റോഡു ഉയര്‍ന്നതോടെ നഗരത്തിലെ പ്രധാന കച്ചവടസ്ഥാപനങ്ങള്‍ പലതും ഇപ്പോള്‍ റോഡില്‍ നിന്നും വളരെ താഴ്ന്ന നിലിയിലായി.
ഇതുകാരണം കച്ചവടസ്ഥാപനങ്ങളില്‍ ആളുകള്‍ക്കു കയറാനോ സാധനങ്ങള്‍ വാങ്ങാനോ സാധിക്കുന്നുമില്ല. മിക്ക കച്ചവടസ്ഥാപനങ്ങള്‍ക്കു മുമ്പില്‍ ഓട്ടോറിക്ഷാകള്‍ പാര്‍ക്കു ചെയ്യുന്നതുകാരണം കച്ചവടസ്ഥാപനങ്ങളിലേക്കു വരുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും ഇടമില്ലാതെയായി. റോഡ് ഉയര്‍ന്നതിനൊപ്പം മഴ ആരംഭിച്ചതോടെ മിക്ക കടകള്‍ക്കുള്ളിലും വെള്ളവും കയറാനും തുടങ്ങിയിട്ടുണ്ട്.
സ്‌കൂള്‍ വിപണി ആരംഭിച്ചെങ്കിലും മിക്ക കച്ചവടക്കാര്‍ക്കും റോഡുപണിയെത്തുടര്‍ന്നു വേണ്ടത്ര കച്ചവടം ലഭിച്ചിട്ടില്ല. റോഡുപണികള്‍ ആരംഭിച്ചതിനെത്തുടര്‍ന്നു നഗരമധ്യേയുള്ള മിക്ക കടകളും അടച്ചിടുകയോ പുതിയ റോഡിനനുസൃണമായി പുതുക്കിപ്പണിയുകയോ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. മിക്ക കടകളിലും ഇപ്പോഴും പണികള്‍ തുടരുകയുമാണ്. ഇത് തങ്ങള്‍ക്ക് അധിക ചെലവുകള്‍ ഉണ്ടാക്കുന്നതായി നഗരത്തിലെ കച്ചവടക്കാര്‍ പറയുന്നു. മുന്‍പ് കച്ചവട സാധനങ്ങള്‍ കുറെയൊക്കെ ആളുകള്‍ കാണത്തക്ക വിധത്തില്‍ കടയോടു ചേര്‍ന്നു റോഡരികിലായി വയ്ക്കാമായിരുന്നെങ്കില്‍ റോഡുവികസനം സാധ്യമായതോടെ ഇപ്പോള്‍ അതിനും കഴിയുന്നില്ല. ഇത് കടക്കുള്ളിലെ സൗകര്യങ്ങള്‍ കുറക്കാനും അതുവഴി ഉപഭോക്താക്കള്‍ക്കു സ്ഥാപനത്തിനുള്ളില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയും സൃഷ്ടിച്ചതായി കച്ചവടക്കാര്‍ പറയുന്നു.
അതേസമയം നടപ്പാതയില്‍ ഉപഭോക്താക്കള്‍ നില്‍ക്കേണ്ടിവരുന്നത് കാല്‍നടക്കാരെയും ബാധിക്കുന്നു. പലപ്പോഴും ഇവര്‍ റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നതു അപകടങ്ങള്‍ക്കും കാരണമാവാറുണ്ട്. റോഡിന്റെ വീതി വര്‍ധിപ്പിച്ചതോടെ ഓട്ടോറിക്ഷാകള്‍ പലതും ഇപ്പോള്‍ കച്ചവടസ്ഥാപനങ്ങളോട് ചേര്‍ന്നു പാര്‍ക്കു ചെയ്യേണ്ടിവരുന്നതും കച്ചവടക്കാരെ സാരമായി ബാധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago