ഫിഷ്ഫാമിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യം
വൈക്കം: കോട്ടയം ജില്ലാ മത്സ്യഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിലും, മത്സ്യഫെഡ് ഫിഷ് ബൂത്തുകളിലും നടക്കുന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നു ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ രാധാകൃഷ്ണന്.
വൈക്കത്തു പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡിന്റെ ജില്ലാ ഓഫിസ് ആലപ്പുഴയിലേക്ക് മാറ്റുന്നതിനെതിരേ ധീവരസഭ കോട്ടയം ജില്ലാ കമ്മറ്റി മത്സ്യഫെഡ് ജില്ലാ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണം.
മത്സ്യഫെഡിന്റെ ഫിഷ് ബൂത്തുകളില്‍ മത്സ്യ സഹകരണസംഘങ്ങളില്‍ നിന്നുള്ള മത്സ്യം വാങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ട മത്സ്യഫെഡ് ഭരണസമിതിയെ പിരിച്ചുവിട്ട നടപടി മത്സ്യമേഖലയെ തകര്‍ത്തു.
തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും നിര്‍ത്തലാക്കിയ നടപടി പുനപരിശോധിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി മനോഹരന് അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി എം.കെ രാജു, ശിവദാസ് നാരായണന്, പി.എന്‍ രഘു, മഹിളാ നാരായണന്, ഷീബാ രമേശന്, കെ.കെ ആശോക് കുമാര്‍, ആര്.സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."