HOME
DETAILS

പകര്‍ച്ചവ്യാധികളെ തടയാന്‍ ജില്ലയില്‍ സമഗ്ര നടപടികള്‍ ഇമ്മ്യൂണൈസേഷന്‍ ആക്ഷന്‍ പ്ലാനിന് രൂപം കൊടുക്കും

  
backup
June 02 2017 | 19:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8

 

കൊച്ചി:കാലവര്‍ഷാരംഭത്തോടെ പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. ഡെങ്കിപ്പനി, എച്ച് 1 എന്‍ 1 പനി, മഞ്ഞപ്പിത്തം, എലിപ്പനി എന്നീ പകര്‍ച്ച വ്യാധികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.രോഗപ്രതിരോധ കുത്തിവെപ്പ് വഴി ഇത്രയും നാള്‍ തടഞ്ഞു നിര്‍ത്തിയിരുന്ന ഡിഫ്ത്തീരിയ (തൊണ്ടമുള്ള്), പെര്‍ട്ടൂസിസ് (വില്ലന്‍ ചുമ) എന്നീ രോഗങ്ങളും ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതോടെ എച്ച് 1 എന്‍ 1, ഡിഫ്ത്തീരിയ, പോലെ വായുവിലൂടെ പകരുന്ന രോഗങ്ങള്‍ കൂടുതല്‍ പകരാനുള്ള സാധ്യതകളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍.കെ കുട്ടപ്പന്‍ പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും, മത, സാമൂഹ്യ, സന്നദ്ധ സംഘടനകളുടെയും, റെസിഡന്റ്‌സ് അസ്സോസിയേഷനുകളുടെയും മറ്റും സഹകരണത്തോടും സജീവ പങ്കാളിത്തത്തോടും കൂടി മാത്രമേ ഇവയെ പ്രതിരോധിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.രോഗപ്രതിരോധത്തില്‍ എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതുമൂലം ജില്ലയില്‍ ഡിഫ്ത്തീരിയ ബാധിച്ചു രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ 'ഇമ്മ്യൂണൈസേഷന്‍ എറണാകുളം' ആക്ഷന്‍ പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം കൊടുക്കും.
2019 ഓടെ 100 ശതമാനം വാക്‌സിനേഷന്‍ എല്ലാ കുട്ടികള്‍ക്കും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ ആരംഭിക്കുന്നത്. കലക്ടറുമായി ചര്‍ച്ച ചെയ്തു വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉടന്‍ ജില്ലയില്‍ പദ്ധതി ആരംഭിക്കുമെന്നും ഡി.എം.ഒ പറഞ്ഞു. നിലവില്‍ 88 ശതമാനം മാത്രമാണ് ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ്പ്് എടുത്തിട്ടുള്ളത്. അവാസാന കണക്കെടുപ്പില്‍ 1833 കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരോ ഭാഗീകമായി ചില വാക്‌സിനേഷന്‍ സ്വീകരിച്ചവരുമാണ്. ഇവരില്‍ 178 കുട്ടികള്‍ക്കു പൂര്‍ണമായി വാക്‌സിനേഷന്‍ നല്‍കാന്‍ സാധിച്ചു.
ഡിഫ്ത്തീരിയ അകറ്റി 100 ശതമാനം വാക്‌സിനേഷന്‍ സാധ്യമാക്കുന്നതിന്റെ ഭാഗമായി ഈ മാസം ഏഴിനു ആന്റി ഡിഫ്തീരിയ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷായി പ്രത്യേക സംവിധാനമൊരുക്കും. പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡെങ്കി കോര്‍ണറും കിടത്തി ചികിത്സയുള്ളയിടങ്ങളില്‍ ഫീവര്‍ ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ അഡിഷണല്‍ ഡി.എം.ഒ ഡോ. ജയശ്രീ,ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലില്‍,ജില്ലാ ആര്‍. സി. എച്ച് ഓഫീസര്‍ ഡോ. കെ.ആര്‍. വിദ്യ,സ്റ്റേറ്റ് പ്രസിഡന്റ്, ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രീഷ്യന്‍സ് ഡോ. എം. എന്‍. വെങ്കിടേശ്വരന്‍, ഡോ. പി.എന്‍.എന്‍. പിഷാരഡി,ഡോ. വിജയന്‍ എന്നിവരും പങ്കെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago