ബധിരയും മൂകയുമായ കാഷ്വല്‍ സ്വീപ്പറെ ശമ്പളം നല്‍കാതെ പിരിച്ച് വിട്ടതായി പരാതി
രാജാക്കാട്: ബധിരയും മൂകയുമായ ക്യാഷ്വല്‍ സ്വീപ്പറായ ജീവനക്കാരിയെ ശമ്പളംപോലും നല്‍കാതെ പിരിച്ചുവിട്ട് മറ്റൊരാള്‍ക്ക് ജോലി നല്‍കിയതായി പരാതി. കാന്തിപ്പാറ വില്ലേജില്‍ 2014 മുതല്‍ ജോലി നോക്കുന്ന മാങ്ങാത്തൊട്ടി അരിവളംചാല്‍ സ്വദേശി സിനോബി മാത്യൂവിനെയാണ് പിരിച്ച് വിട്ടത്. വിവരമറിഞ്ഞ് നാട്ടുകാരടക്കം പ്രതിഷേധവുമായി വില്ലേജോഫിസിലെത്തി. ജോലിയും ശമ്പളവും നല്‍കുന്നതിന് തയ്യാറായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
2014 ലാണ് ബധിരയും മൂഖയുമായ സിനോബി കാന്തിപ്പാറ വില്ലേജ് ഓഫിസില്‍ കാഷ്വല്‍ സ്വീപ്പറായി ജോലിയില്‍ പ്രവേശിച്ചത്. 2014 ലിലും 2015 ലും 179 ദിവസം വീതം ജോലി ചെയ്യുകയും ഇതിന്റെ ശമ്പളം കൈപ്പറ്റുകയും ചയ്തു.
തുടര്‍ന്ന് ജോലി ചെയ്യുന്നതിന് വില്ലജ് ഓഫിസര്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം വരെ ജോലി ചെയ്തു. ഇതിനിടയില്‍ ശമ്പളം നല്‍കിയതുമില്ല. ഈ സാഹചര്യത്തിലാണ് 2015 ഡിസംബറിന് ശേഷം ഇവിടെ കാഷ്വല്‍ സ്വീപ്പറെ നിയമിച്ചിട്ടില്ലെന്ന് കാണിച്ച് ഇവര്‍ക്ക് കത്തുനല്‍കുന്നത്.
ഇതോടെ ജോലിചെയ്ത ശമ്പളവും ഇല്ലാതായി. മാത്രവുമല്ല മറ്റൊരാളെ പകരം നിയമിയ്ക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തുകയായിരുന്നു.
2017 ജനുവരി 16 ന് ല്‍ ഇവര്‍ ജോലിചെയ്തതിന് ഇവര്‍ക്ക് പെള്ളപ്പേപ്പറില്‍ പണം കൈപ്പറ്റിയതായി ഫീല്‍ഡ് വില്ലേജ് ഓഫീസര്‍ വൗച്ചര്‍ എഴുതിയിട്ടുമുണ്ട്. മാത്രവുമല്ല നിലവിലുള്ള ജീവനക്കാരി ഈ മാസം ഒന്നാം തീയതിയാണ് ജോലിയില്‍ എത്തിയത്. എന്നാല്‍ ഇവരും ഇതേ മാസത്തില്‍ തന്നെ ജോലിചെയ്ത് പണം കൈപ്പറ്റിയതായി വൗച്ചര്‍ നല്‍കിയിട്ടുണ്ട്.
ഇതിന്റെ കാര്യമന്വേഷിച്ച് എത്തിയ നാട്ടുകാരോട് ഇവര്‍ ഇവിടെ ജോലി ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ മറുപടി. സിനോബിയുടെ ഭര്‍ത്താവും ബധിരനും മൂകനുമാണ്. സമീപ പ്രദേശങ്ങളില്‍ കൂലിവേല ചെയ്താണ് ഇവരും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം മുമ്പോട്ട് പോകുന്നത്.
ജോലിയും നാളിതുവരെ ചെയ്ത ജോലിയുടെ ശമ്പളവും തനിക്ക് ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിനോബി മനുഷ്യാവകാശ കമ്മിഷനും, വനിതാ കമ്മിഷനും, വകുപ്പുമന്ത്രിയും അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."