ചേലക്കരയില്‍ അനധികൃത ക്വാറിക്കെതിരേ റവന്യൂ വകുപ്പിന്റെ നടപടി
ചേലക്കര: ജനവാസ മേഖലയോട് തൊട്ട് പരക്കാട് പ്രവര്‍ത്തിച്ചിരുന്ന അനധികൃത ക്വാറിക്കെതിരേ റവന്യു വകുപ്പിന്റെ നടപടി.
ലൈസന്‍സില്ലാത്ത ക്വാറിയില്‍ നിന്ന് കല്ല് കടത്തുകയായിരുന്ന രണ്ട് ടോറസ് ലോറികളും, നാല് ടിപ്പര്‍ ലോറികളും ജനകീയ പ്രതിഷേധത്തിനൊടുവില്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. ഇന്നലെ കാലത്താണ് സംഭവം. ലൈസന്‍സുള്ള മറ്റൊരു ക്വാറിയുടെ മറവിലാണ് അനധികൃത ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. ജനവാസ മേഖലയിലൂടെ നിരവധി ലോറികള്‍ ചീറി പായുന്നത് ജനങ്ങള്‍ക്ക് കൊടിയ ദുരിതമാണ് സമ്മാനിച്ചിരുന്നത്.
ഇതില്‍ കടുത്ത പ്രതിഷേധ ത്തിലായിരുന്നു ജനങ്ങള്‍. അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐ.എം നേതാവിന്റെ തണലിലാണ് ക്വാറിയുടെ പ്രവര്‍ത്തനമെന്ന ആരോപണവും ഉയര്‍ന്നു. ഇന്നലെ കാലത്ത് നാട്ടുകാര്‍ സംഘടിയ്ക്കുകയും ലോറികള്‍ തടയുകയും ചെയ്തു.
അധികൃതര്‍ എത്തി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കല്ല് കടത്തുകയാണെന്ന് കണ്ടെത്തിയത്. ക്വാറി ഉടമ എ.എച്ച് നൗഷാദിനെതിരേയും, ടോറസ്, ടിപ്പര്‍ ലോറി ഡ്രൈവര്‍ മാര്‍ക്കെതിരേയും കേസെടുത്തു. വാഹനങ്ങള്‍ റവന്യൂ വകുപ്പിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."