HOME
DETAILS
MAL
നമ്മുടെ രാജ്യത്ത് ശരീഅത്ത് സംരക്ഷിക്കണം: ഹബീബ് ഫൈസി കോട്ടോപ്പാടം
backup
October 12 2018 | 08:10 AM
പാലക്കാട്: ജനപക്ഷത്ത് നിന്ന്കൊണ്ട് ജനങ്ങളുടെ അവകാശങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികളും ഗവണ്മെന്റുകളും തന്നെ ജനങ്ങളുടെ മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്ന സാഹചര്യത്തില്‍ നമ്മടെ രാജ്യത്ത് ശരീഅത്ത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും ബാധ്യതയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം പറഞ്ഞു.
പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളജില്‍ എസ്.വൈ.എസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. പാലക്കാട് എഡിഷന് കണ്‍വീനര്‍ ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ഹംസ ഫൈസി, സൈനുദ്ദീന്‍ മന്നാനി, ഹുസൈന് മന്നാനി, സലാം ഫൈസി, ബഷീര്‍ ഉലൂമി, സൈഫുദ്ദീന് ഉലൂമി, കമറുദ്ദീന് മഞ്ഞക്കുളം, അബൂത്വാഹിര്‍ മേപ്പറമ്പ്, ഇല്ല്യാസ് ഫൈസി പള്ളിക്കുളം, സജീര്‍ പേഴുംകര, ജാഫര്‍ പേഴുംകര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."