HOME
DETAILS

ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ രണ്ടാം ദിനവും സംഘര്‍ഷം

  
backup
June 02 2017 | 19:06 PM

%e0%b4%97%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%ac%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf


തൊടുപുഴ: കോടിക്കുളം ഗ്ലോബല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും തോമസ് ജെ. കാപ്പനെ സസ്‌പെന്റ് ചെയ്ത സംഭവത്തെത്തുടര്‍ന്ന് രണ്ടാം ദിവസവും സംഘര്‍ഷ ഭരിതം. തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയും തുടര്‍ന്ന് കൈക്കൊണ്ട തീരുമാനവും നടപ്പാക്കാന്‍ മാനേജ്‌മെന്റ് തയാറാകാതിരുന്നതാണ് വീണ്ടും സംഘര്‍ഷത്തിലെത്തിയത്. പ്രവേശനോത്സവ ദിനമായ വ്യാഴാഴ്ച മാനേജ്‌മെന്റും അധ്യാപക രക്ഷിതാക്കളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍ തോമസ് ജെ. കാപ്പനെ തിരിച്ചെടുക്കാനും ഇന്ന് പഠനം തുടങ്ങാനും തീരുമാനമായിരുന്നു. ഇന്ന് പഠനം ആരംഭിക്കുമെന്ന് കാട്ടി വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കുയും ചെയ്തിരുന്നു.
എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇന്ന് ക്ലാസ് തുടങ്ങില്ലെന്ന് വൈസ് പ്രിന്‍സിപ്പല്‍ ഫോണ്‍ സന്ദേശം നല്‍കുകയായിരുന്നു. വൈകിട് മാനേജ്‌മെന്റ് പത്രക്കുറിപ്പും ഇറക്കി. രാത്രിയോടെ സ്‌കൂളില്‍ നിന്നും വൈസ് പ്രിന്‍സിപ്പലിന്റെ പേരിലാണ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിന് അവധി നിര്‍ദേശം പോയിരിക്കുന്നത്.
ഇന്നലെ രാവിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും എത്തിയപ്പോള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ സ്‌കൂള്‍ ഗേറ്റ് പുറത്ത് നിന്നും പൂട്ടിയിട്ടിരുന്നു. ക്ഷുഭിതരായ വിദ്യാര്‍ഥി രക്ഷിതാക്കള്‍ തൊടുപുഴ വണ്ണപ്പുറം റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ കാളിയാര്‍ എസ്.ഐയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പിരിഞ്ഞ് പോയി. വിഷയത്തില്‍ ആര്‍.ഡി.ഒ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. ഇന്ന് പി.ടി.എ പ്രതിനിധികളെ ആര്‍.ഡി.ഒ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago