സാമ്പത്തിക പ്രതിസന്ധി: സഊദിയിലെ ഇന്ത്യകാരുടെ കണക്കെടുപ്പ് തുടങ്ങി
ജിദ്ദ: സഊദിയിലെ വന്‍കിട കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളുടെ വിവര ശേഖരണം ആരംഭിച്ചതായി ഇന്ത്യന്‍ എംബസിയും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
ജിദ്ദയിലെ അല്‍ഖുംറ, ശുമൈസി, ഹംദാനിയ, റിയാദിലെ ഖാദിസിയ്യ എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് തുടങ്ങിയത്. തൊഴില്‍ നഷ്ടപ്പെട്ടും ശമ്പളം കിട്ടാതെയും നാട്ടില്‍ പോകാന്‍ കഴിയാതെയായ ആയിരത്തോളം ഇന്ത്യക്കാര്‍ ഇവിടങ്ങളില്‍ മാത്രമായി ഉണ്ടെന്നാണ് എംബസി അധികൃതരുടെ കണക്കുകള്‍ സൂചന നല്‍കുന്നത്.
മൂന്നു മാസം മുതല്‍ പത്തു മാസം വരെ ശമ്പളം കിട്ടാത്തവരും ഇതുവരെ ഇഖാമ ലഭിക്കാത്തവരും ഇവരിലുണ്ട്. ബിന്ലാദന്, സഊദി ഓജര്‍ അടക്കമുള്ള ഏതാനും വന്‍കിട കമ്പനികള്‍ പ്രതിസന്ധിയിലായതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. പ്രശ്നം ചര്‍ച്ച ചെയ്യാനായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ് അടുത്ത ദിവസം തന്നെ സഊദിയിലെത്തുമെന്നും എംബി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."