വെള്ളക്കെട്ട് ഒഴിവാക്കാന്‍ മേയര്‍ നേരിട്ടെത്തി
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ഇന്ന് വൈകിട്ട് സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തുണ്ടായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് മേയറുടെ നേതൃത്വത്തിലുള്ള കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് സംഘം യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു. മെട്രോ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വലിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ തകര്‍ന്ന സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ കല്‍വര്‍ട്ട് പുനസ്ഥാപിക്കാതെ അതിന് മുകളിലൂടെ തന്നെ തുടര്‍ന്നും വാഹനങ്ങള്‍ സഞ്ചരിച്ചുകൊണ്ട് കല്‍വര്‍ട്ട് പൂര്‍ണ്ണമായും മൂടിയതാണ് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമായത്.
വെള്ളക്കെട്ട് ഒഴിവാക്കന്‍ കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചില ഇടങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും കൊച്ചി മുനിസിപ്പല്‍ കോര്പ്പറേഷന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങളിലൂടെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്തത്. തകര്‍ന്ന് കല്‍വര്‍ട്ട് ഏറെക്കുടെ പുനസ്ഥാപിക്കുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും സാധിച്ചിട്ടുണ്ട്.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ.ബി സാബു, ടാക്സ് അപ്പീല്‍ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.വി.പി കൃഷ്ണകുമാര്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ വെള്ളക്കെട്ട് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."