ജില്ലയില്‍ നിയമ ലംഘകരുടെ പട്ടിക തയ്യാറാക്കി വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നു
കാക്കനാട്:ഏറ്റവും കൂടുതല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കുന്ന എറണാകുളം ജില്ലയില്‍ നിയമ ലംഘകരുടെ പട്ടിക തയ്യാറാക്കി വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നു. അഞ്ചില്‍ കൂടുതല്‍ തവണ ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സാണ് ജില്ലയില്‍ ആദ്യഘട്ടത്തില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്.അമിതവേഗത, മദ്യപിച്ചു വാഹനം ഓടിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കല്‍, സിഗ്‌നല്‍ ലംഘിച്ച് വാഹനം ഓടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തിട്ടും പിഴ അടയ്ക്കാത്തവര്‍ക്ക് ലൈസന്‍സ് നഷ്ടമാകും.
ഗതാഗത നിയമങ്ങള്‍ ലംഘിച്ചവരും അപകടങ്ങള്‍ക്കു കാരണക്കാരുമായവരുടെ 1376 പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിക്ക് തുടക്കമായത്. ഏറ്റവും കൂടുതല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കുന്ന എറണാകുളം ജില്ലയില്‍ നിയമ ലംഘകരുടെ പട്ടിക തയ്യാറാക്കിയാണ് വാഹന വകുപ്പ് നടപടിക്കൊരുങ്ങുന്നത്.
അമിത വേഗം ഉള്‍പ്പെടെയുള്ള ഗതാഗത നിയമം ലംഘിച്ചവര്‍ക്ക് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയിട്ടും മുങ്ങിയവരുടെ ലിസ്റ്റ് വാഹന വകുപ്പ് അധികൃതര്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊടി തട്ടിയെടുത്തത്. ഒട്ടേറെ പ്രാവശ്യം നിയമം ലംഘിച്ച് രണ്ട് വര്‍ഷത്തിലേറെയായി മുങ്ങി നടക്കുന്നവരും വാഹന വകുപ്പിന്റെ ലിസ്റ്റിലുണ്ട്. എല്ലാവര്‍ക്കുമെതിരെ ഒരുമിച്ച് നടപടി സ്വീകരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം നിയമം ലംഘിച്ചവര്‍ക്കെതിരെ ആദ്യം നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അഞ്ചില്‍ കൂടുതല്‍ പ്രാവശ്യം നിയമം ലംഘിച്ചവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ പറഞ്ഞു.
വാഹന വകുപ്പിന്റെ സി.സി.ടി.വി ക്യാമറകളില്‍ കുടുങ്ങിയവരാണ് പിഴ ഒടുക്കാതെ മുങ്ങിയവരില്‍ ഭൂരിപക്ഷവും. നിയമ ലംഘകര്‍ക്ക് നോട്ടീസ് നല്‍കി വിളിച്ച് വരുത്തി വിശദീകരണം ചോദിച്ച ശേഷമായിരിക്കും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുക. ആര്‍.ടി.ഒ. അതോറിറ്റിക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരം.
മൂന്നുമാസം മുതല്‍ ഒരു വര്‍ഷത്തേക്കായിരിക്കും സസ്‌പെന്‍ഷന്‍. അമിതവേഗതയില്‍ വാഹനമോടിച്ചവരാണ് ഇവരിലേറെയും. അടുത്തദിവസം തന്നെ സസ്‌പെന്‍ന്മഷന്‍ നടപടികള്‍ തുടങ്ങും. എല്ലാ ആര്‍.ടി. ഓഫീസുകളിലും ഇതിനായി പ്രത്യേകവിഭാഗം രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് വാഹന അപകടങ്ങള്‍ കൂടിയ സാഹചര്യത്തില്‍, കഴിഞ്ഞ ഒക്ടോബറില്‍ ഗതാഗത നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുപ്രീകോടതി നിര്‍ദേശം സംസ്ഥാനത്ത് കര്‍ശനമാക്കിയിരുന്നില്ല.
ഉത്തരവ് പൂര്‍ണമായും നടപ്പാക്കണമെന്ന് കോടതി വീണ്ടും നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്ന എല്ലാവരുടേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."