കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍.ഡി.എഫിന്റെ ചട്ടുകങ്ങളായി മാറി: ജോസ് ആന്റണി
തേവലക്കര: തേവലക്കര ഗ്രാമപഞ്ചായത്തിന്റെ ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ തന്നെ മുന്നിട്ട് വന്നത് ഇവര്‍ എല്‍.ഡി.എഫിന്റെ ചട്ടുകങ്ങളായി മാറിയതിനാലാണന്ന് മുന്‍ പ്രസിഡന്റ് ജോസ് ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അധികാര മോഹത്തിന്റെ മത്ത് പിടിച്ച കോണ്‍ഗ്രസ് വിമതനോടൊപ്പം കമ്മീഷന് വാങ്ങി കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാനാണ് പാര്‍ട്ടി സീറ്റില്‍ മത്സരിച്ച് വിജയിച്ച ഷൈന സുമേഷും സുനിത ഓമനക്കുട്ടനും ചെയ്തത്.
നേരത്തെ താന്‍ രാജിവെച്ചാലും യു.ഡി.എഫിന് ഭരണം നഷ്ടപ്പെടില്ലെന്ന് നേതാക്കള്‍ക്ക് നല്കിയ ഉറപ്പ് ഷൈന സുമേഷിനും സുനിത ഓമനക്കുട്ടനും പാലിക്കാന്‍ സാധിക്കാത്തത് അധികാരക്കസേരയോടുളള ഭ്രമം മൂലമാണെന്നും ജോസ് ആന്റണി പറഞ്ഞു. എല്‍.ഡി.എഫിനെ പിന്തുണച്ച ഇവര്‍ക്കെതിരേ കോണ്‍ഗ്രസിന്റെ മേല്‍ഘടകത്തില്‍ നിന്ന നടപടിയുണ്ടാകണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസ് അംഗങ്ങളായ തേവലക്കര ബക്കര്‍,ജോസ് ഹെന്‍ട്രി, അജിതാ കുമാരി, വി.അഖില,സുജാത രാജേന്ദ്രന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."