കാലിക്കറ്റ് മുന്‍ വി.സി ഡോ.എം അബ്ദുല്‍സലാമും ബാഫഖി തങ്ങളുടെ കൊച്ചുമകനുമടക്കം ബി.ജെ.പിയിലേക്കെന്ന്
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം അബ്ദുല്‍സലാം, ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സയ്യിദ് താഹാ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ ബി.ജെ.പിയിലേക്കെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പ്പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം നാളെ വൈകിട്ട് നാലിന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുമെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു.
ഇവര്‍ക്കൊപ്പം മനശാസ്ത്രജ്ഞനായ യഹിയാഖാന്‍, നാഷനല്‍ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഡോ.ജെഫിന്‍, മുന്‍ എന്‍.ജി.ഒ യൂനിയന്‍ നേതാവ് ജയാനന്ദന്‍ തുടങ്ങിയവരാണ് നാളെ മെമ്പര്‍ഷിപ്പ് സ്വീകരിക്കുക.
കേരളത്തിലെ മെമ്പര്‍ഷിപ്പ് അപേക്ഷ അഞ്ചുലക്ഷം കഴിഞ്ഞു. കേരളത്തിലെ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ ബി.ജെ.പിയിലേക്ക് കടന്നുവന്നതായി അദ്ദേഹം അവകാശപ്പെട്ടു. മെമ്പര്‍ഷിപ്പ് കാംപയിനിനു ശേഷം കേരളത്തിലും ബി.ജെ.പി സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നതെന്ന് കേരളം തെരഞ്ഞെടുപ്പിനുള്ള ശക്തി കൈവരിച്ചെന്നും ശ്രീധരന്‍പ്പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."