കശ്മീര്‍ വിഭജന ബില്ലില്‍ രൂക്ഷ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി; ' ഇത് ചരിത്രം മറന്നുള്ള അത്യധികം അപകടകരമായ കളി'
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ടാക്കുന്ന ബില്ലിനെതിരെയും ഭരണഘടന നല്‍കിയ പ്രത്യേക പരിരക്ഷയായ 370ാം വകുപ്പ് റദ്ദാക്കിയതിനെതിരേയും ലോക്‌സഭയില്‍ രൂക്ഷമായ പ്രതിഷേധവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രസ്തുത വിഷയത്തില്‍ ചരിത്രം മറന്നുള്ള അപകടകരമായ കളിയാണ് കേന്ദ്രസര്‍ക്കാറും ബി.ജെ.പിയും നടത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടി എം.പി തുറന്നടിച്ചു.
കശ്മീരിലും സര്‍ക്കാരുണ്ടാക്കാനായി പി.ഡി.പിയുമായി സീറ്റ് പങ്കിട്ട ബി.ജെ.പി വിഭജന വിഷയത്തില്‍ അവരുമായി ചര്‍ച്ച നടത്തിയില്ല. ഒരു ചര്‍ച്ചപോലുമില്ലാതെ തോന്നിയപോലെ ബില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഭൂരിപക്ഷം വര്‍ധിച്ചു എന്നത് ലോക്‌സഭയില്‍ എന്തും കാണിച്ചുകൂട്ടാനുള്ള ലൈസന്‍സായി മോദി സര്‍ക്കാര്‍ കാണരുത്. യുദ്ധസമാനമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുണ്ടായിരിക്കുന്നത്.
ഈ ബില്ലിന്റെ പേരില്‍ ആഘോഷം നടത്തുന്നവര്‍ ഒരുകാലത്ത് ദുഖിക്കേണ്ടി വരും. രാജ്യത്തെ ജനങ്ങളെ തന്നെ വിഭജിച്ച് പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്ത കുതന്ത്രം സര്‍ക്കാര്‍ പയറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. ജമ്മുകശ്മീര്‍ വിഭജന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് ശേഷം നടന്ന ചര്‍ച്ചയിലാണ് കുഞ്ഞാലിക്കുട്ടി രൂക്ഷമായ പ്രതികരണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."