സഊദിയില്‍ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്
ദമ്മാം: തലസ്ഥാന നഗരിയായ റിയാദില്‍ നിന്നും ഖഫ്ജി ഭാഗത്തേക്ക് പോകുന്നതിനിടെ കാര്‍ മറിഞ്ഞു മലയാളി യുവാവിന് ദാരുണാന്ത്യം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മണലടി സ്വദേശി മുഹമ്മദലിയുടെ മകന്‍ ശിഹാബുദ്ധീന്‍ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി സുലൈമാന്റെ മകന്‍ നൗഫലിനെ (30) സാരമായ പരുക്കുകളോടെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാദ് അസീസിയയില്‍ താമസിക്കുന്ന ഇവര്‍ കച്ചവടാവശ്യാര്‍ത്ഥമാണ് താമസ സ്ഥലത്തു നിന്നും പുറപ്പെട്ടത്. പിന്നീട് സുഹൃത്തുക്കള്‍ പല തവണകളിലായി ബന്ധപ്പെട്ടപ്പോള്‍ മൊബൈല്‍ ഓഫ് ആയതിനാല്‍ ഇവര്‍ പോയ റൂട്ടില്‍ പോയി നോക്കിയപ്പോള്‍ ഇരുവരും സഞ്ചരിച്ച വാഹനം മറിഞ്ഞു കിടക്കുന്ന നിലയില്‍ റോഡരികില്‍ കണ്ടെത്തി.
ശിഹാബുദ്ധീന്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് വിവരം. മയ്യിത്ത് റുമായ് ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. അവിവാഹിതനാണ്. ഖദീജയാണ് മാതാവ്. രണ്ടു വര്‍ഷം മുന്‍പാണ് സഊദിയില്‍ എത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നൗഫല്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."