വാര്‍ഷിക പദ്ധതികളുടെ അംഗീകാരം ആദ്യം ലഭിച്ചത് കിളിമാനൂര്‍ ബ്ലോക്കിന്
കിളിമാനൂര്‍: ത്രിതല പഞ്ചായത്ത് 2017 18 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികളുടെ അംഗീകാരം ജില്ലയില്‍ ആദ്യം ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനമായി കിളിമാനൂര്‍ ബ്ലോക്ക്പഞ്ചായത്ത്. തുടര്‍ന്ന് അംഗീകാരം ലഭിച്ച മൂന്ന് ഗ്രാമ പഞ്ചായത്തുകളും കിളിമാനൂര്‍ ബ്ലോക്ക് പരിധിയിലാണ്.
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് പിന്നാലെ കിളിമാനൂര്‍, പള്ളിക്കല്‍, മടവൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് ജില്ലയില്‍ വാര്‍ഷിക പദ്ധതികളുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
2016 17 സാമ്പത്തിക വര്‍ഷത്തില്‍ ആകെ പദ്ധതിതുകയുടെ 95 ശതമാനവും ചെലവഴിച്ച് കിളിമാനൂര്‍ ബ്ലോക്ക് ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്ത് ഒമ്പതാം സ്ഥാനത്തും എത്തിയിരുന്നു.
ബ്ലോക്ക് ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പാറമടകളിലെ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി വിതരണം, ജീവിതശൈലീരോഗങ്ങള്ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സഞ്ചരിക്കുന്ന ആശുപത്രി, തരിശ് രഹിത പദ്ധതി, കേശവപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങിയ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."