HOME
DETAILS
MAL
ശബരിമല മേല്‍ശാന്തി നിയമനം; അഭിമുഖ ബോര്‍ഡില്‍ നിന്നും കണ്ഠരര് മോഹനര് പുറത്ത്
backup
October 12 2018 | 11:10 AM
തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നിയമന വിഷയത്തില്‍ കണ്ഠരര് മോഹനര്‍ക്ക് തിരിച്ചടി. അഭിമുഖം നടത്തുന്ന ബോര്‍ഡ് തദ്സ്ഥിതി തുടരാന്‍ കോടതി ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ കണ്ഠരര് മോഹനരെ അഭിമുഖം നടത്തുന്നതിനുള്ള ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മോഹനരുടെ പേരില്‍ കേസുള്ളതിനാല്‍ ബോര്‍ഡില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. തന്റെ പേരില്‍ കേസില്ലെന്നായിരുന്നു കണ്ഠരര് മോഹനരുടെ നിലപാട്. പ്രശ്നം പരിഹരിക്കാനാകാതെ വന്നതോടെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതി അനുമതി തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."