നര്‍സിംഗ് യാദവ് റിയോയിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗുസ്തി താരം നര്‍സിംഗ് യാദവിന് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ അനുമതി. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി അച്ചടക്ക സമിതിയുടേതാണ് തീരുമാനം.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിംഗ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി നാഡ കണ്ടെത്തിയിരുന്നു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നടത്തിയ പരിശോധനയില്‍ നര്‍സിംഗിന്റെ രണ്ടു സാമ്പിളുകളും പോസിറ്റീവാണെന്നു തെളിയുകയായിരുന്നു. എന്നാല്‍ താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തി ആരോ തന്നെ കുടുക്കുകയായിരുന്നുവെന്നുമാണ് നര്‍സിംഗിന്റെ വിശദീകരണം. ഇതോടനുബന്ധിച്ച് നര്‍സിംഗ് പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഒടുവില്‍ ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി എന്ന് സംശയിക്കപ്പെടുന്നയാളെ തിരിച്ചറിഞ്ഞെന്ന് റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."