HOME
DETAILS

യുവാവ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍; വീട്ടുകാര്‍ ഒളിവില്‍

  
backup
June 02 2017 | 20:06 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5

 

പാറശാല: യുവാവിനെ വീട്ടിനുളളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പാറശാല കൊടവിളാകം പറങ്കിമാംവിള വീട്ടില്‍ ശ്രീധരന്‍-സരസ്വതി ദമ്പതികളുടെ മകന്‍ സന്തോഷിനെ (26) യാണ് വീട്ടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം വീട്ടുകാര്‍ ഒളിവിലാണ്. ഇന്നലെ രാവിലെ അയല്‍വാസികളാണ് സന്തോഷിനെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പാറശാല പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
മദ്യപാനിയും കഞ്ചാവിനും ലഹരിക്കും അടിമയായ സന്തോഷ് വീട്ടില്‍ വഴക്കുണ്ടാക്കുന്നതും മാതാപിതാക്കളെ മര്‍ദിക്കുന്നതും പതിവായിരുന്നെന്നും പൊലിസ് പറഞ്ഞു. കൂടാതെ ഇയാള്‍ കഞ്ചാവ് കേസിലെ പ്രതിയുമാണ്.
കൊല നടന്നതായി കണക്കാക്കുന്ന വ്യാഴാഴ്ച രാത്രിയിലും സന്തോഷ് വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായി സമീപവാസികള്‍ പറയുന്നു. മകന്റെ പരാക്രമങ്ങള്‍ സഹിക്കവയ്യാതെ പിതാവ് തന്നെ കൊല നടത്തിയതെന്നാണ് പൊലിസ് നിഗമനം. ഒളിവില്‍ കഴിഞ്ഞിരുന്ന മാതാവും സഹോദരനും പൊലിസില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പൊലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാതാവ് കുറ്റം സ്വയം ഏറ്റെടുക്കാന്‍ തയാറായാതായും വിവരമുണ്ട്. ഓട്ടോ ഡ്രൈവറായ സന്തോഷ് അവിവാഹിതനാണ്.
വിരലടയാള വിദഗ്ധര്‍ , ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പാറശാല പൊലിസ് ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  20 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  20 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  20 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  20 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  20 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  20 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  20 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  20 days ago