സുഷമ സ്വരാജ് അന്തരിച്ചു, വിടവാങ്ങിയത് ബി.ജെ.പിയിലെ വിവാദങ്ങളില്‍ നിന്ന് അകന്നുനിന്ന നേതാവ്
ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് അന്തരിച്ചു. 67 വയസായിരുന്നു. ഇന്നു രാത്രി 11 മണിയോടെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണ് അന്ത്യം. ഹൃദായാഘതമാണ് മരണകാരണമെന്ന് എയിംസ് വൃത്തങ്ങള്‍ അറിയിച്ചു.
ഹരിയാനയില്‍ പ്രമുഖ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മകളായി 1953ലാണ് സുഷമയുടെ ജനനം. വിഭജനത്തെത്തുടര്‍ന്ന് പാകിസ്താനില്‍ നിന്ന് കുടിയേറിയതാണ് സുഷമയുടെ കുടുംബം. എ.ബി.വി.പിയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായ സുഷമ നിയമബിരുദം നേടിയ ശേഷം സുപ്രിംകോടതി അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. പിന്നീട് അഭിഭാഷക ഗൗണ്‍ ഉപേക്ഷിച്ച് മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകയാവുകയായിരുന്നു. 25 ാം വയസില്‍ ഹരിയാനാ മന്ത്രിസഭയില്‍ അംഗമായ അവര്‍, ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. 1998ല്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നിട്ടുമുണ്ട്. വാജ്‌പേയി മന്ത്രിസഭയിലും അംഗമായിരുന്ന സുഷമ, 15ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവുമായിരുന്നു. ആകെ ഏഴുതവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ഒന്നാം മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജമ്മുകശ്മീര്‍ വിഷയത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ഇന്നലയിട്ട ട്വീറ്റ് ആയിരുന്നു സുഷമയുടെ ട്വിറ്ററിലെ അവസാനത്തെ കുറിപ്പ്. ഇന്ദിരാഗാന്ധിക്കു ശേഷം വിദേശകാര്യവകുപ്പ് കൈകാര്യംചെയ്ത ആദ്യ വനിതയുമാണ് സുഷമ.
ബി.ജെ.പിയുടെ ഏറ്റവും പ്രമുഖ വനിതാ നേതാവ് കൂടിയായിരുന്ന സുഷമ, സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുവെങ്കിലും എന്നും വിവാദപ്രസ്താവനകളില്‍ നിന്നും അകലം പാലിച്ചുപോന്നിരുന്നു. വിദേശകാര്യമന്ത്രിയെന്ന നിലയ്ക്ക് ഏറെ പ്രശംസ പിടിച്ചുപറ്റിയ അവര്‍, ഒന്നാം മോദിമന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയായും വിലയിരുത്തപ്പെട്ടിരുന്നു. കിഡ്‌നിരോഗത്തെത്തുടര്‍ന്ന് ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച സുഷമ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല.
പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സ്വരാജ് കൗഷാല്‍ ആണ് ഭര്‍ത്താവ്. ഒരുമകളുമുണ്ട്. നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."