HOME
DETAILS
MAL
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു
backup
August 01 2016 | 12:08 PM
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു. ഫേസ്ബുക്കിലൂടെയാണ് രാജി വച്ചത് അവര്‍ അറിയിച്ചത്. പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായത്.
പ്രായമേറിയതുകൊണ്ടാണ് രാജി എന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്ക് 75 വയസ് ആകാറായെന്നും ഇതിനാലാണ് ഒഴിയുന്നതെന്നും അവര്‍ അറിയിച്ചു. എന്നാല്‍ പട്ടേല്‍ പ്രക്ഷോഭം, ദലിത് പീഡനം എന്നിവ ഗുജറാത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതില്‍ കേന്ദ്രനേതൃത്വത്തിനുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."