HOME
DETAILS

ജി.ഡി അഗര്‍വാളിന്റെ മരണം; മോദിക്കെതിരേ കോണ്‍ഗ്രസ്

  
backup
October 12 2018 | 19:10 PM

%e0%b4%9c%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%85%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82

 

ന്യൂഡല്‍ഹി: ഗംഗാ ശുചീകരണത്തിനായുള്ള നിരാഹാര സമരത്തിനിടെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കാണ്‍പൂര്‍ ഐ.എ.ടി പ്രഫസറുമായ സ്വാമി ജ്ഞാന്‍ സ്വരൂപ് സാനന്ദ് എന്ന ജി.ഡി അഗര്‍വാള്‍ മരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഗംഗാശുചീകരണത്തില്‍ പ്രധാനമന്ത്രി കേവലം വാചക കസര്‍ത്ത് മാത്രമാണ് നടത്തുന്നതെന്നും ശുചീകരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ പദ്ധതികളും മരണക്കിടക്കയിലാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
ഗംഗയുടെ രക്ഷക്കാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ആത്മാര്‍ഥതയോടെ ഗംഗയെ മാലിന്യത്തില്‍ നിന്ന് രക്ഷിക്കുന്നത് രാജ്യത്തെ സംരക്ഷിക്കുന്ന പ്രവൃത്തിയാണ്. അഗര്‍വാളിനെ തങ്ങള്‍ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ഗംഗയുടെ ശുചീകരണത്തിനായി അഗര്‍വാള്‍ തുടര്‍ച്ചയായി മോദിക്ക് കത്തയച്ചിരുന്നുവെന്നും ഒടുവില്‍ ഗംഗക്കായി അദ്ദേഹം സ്വന്തം ജീവിതം സമര്‍പ്പിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനുസങ്‌വി പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റില്‍ അദ്ദേഹം അയച്ച മോദിയുടെ ഗംഗ ശുദ്ധീകരണത്തിലെ അവഗണനയില്‍ നിരാശ പ്രകടിപ്പിച്ചിരുന്നുവെന്ന് അഭിഷേഖ് മനുസങ്‌വി പറഞ്ഞു.
11 ദിവസമായി നിരാഹാര സമരം നടത്തി വരികയായിരുന്ന ജി.ഡി അഗര്‍വാള്‍ വ്യാഴാഴ്ചയാണ് മരിച്ചത്. വ്യാപകമായി മലിനമായ ഗംഗാ നദിയെ ശുദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുക, നദിയെ സുഗമമായി ഒഴുകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അദ്ദേഹം നിരാഹാര സമരം തുടര്‍ന്നിരുന്നത്.
നിരാഹാര സമരത്തെ തുടര്‍ന്ന് അവശനിലയിലായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രിയില്‍ ഋഷികേശിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടയിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
2012ല്‍ ഇതേ രീതിയില്‍ സമരം നടത്തിയ സമയം അദ്ദേഹം തന്റെ പേര് സ്വാമി ജ്ഞാന്‍ സ്വരൂപ് സാനന്ദ് എന്നാക്കിയിരുന്നു. രണ്ടര മാസത്തോളം നീണ്ട നിരാഹാര സമരം അന്നത്തെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ദേശീയ ഗംഗാ നദീതട അതോറിറ്റിക്ക് രൂപം നല്‍കിയ ശേഷമായിരുന്നു അദ്ദേഹം അവസാനിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago