HOME
DETAILS

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും വോട്ടര്‍പട്ടികയില്‍ ക്രമക്കേടില്ലെന്ന് സുപ്രിംകോടതി

  
backup
October 12 2018 | 19:10 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും വോട്ടര്‍പട്ടികയിലെ വ്യാപക ക്രമക്കേട് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി.
രണ്ടു സംസ്ഥാനങ്ങളിലും നിലവില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ജഡ്ജിമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ഹരജി തള്ളിയത്.
വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകളുണ്ടെന്നും അവ തിരുത്തണമെന്നുമുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ് (മധ്യപ്രദേശ്), സച്ചിന്‍ പൈലറ്റ് (രാജസ്ഥാന്‍) എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ആര്‍ക്കാണോ വോട്ട് ചെയ്തത് അതു രേഖപ്പെടുത്തുന്ന വിവിപാറ്റ് സംവിധാനം പരിശോധനക്ക് വിധേയമാക്കണമെന്നും ഹരജികളില്‍ ആവശ്യപ്പെട്ടിരുന്നു. ഓരോ മണ്ഡലത്തിലെയും 10 ശതമാനം ബൂത്തിലെങ്കിലും വിവിപാറ്റ് സംവിധാനം വേണം, വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളെ അറിയിച്ചിരിക്കണം, വിവിപാറ്റ് നടത്തിപ്പിന് പുതിയ മാര്‍ഗരേഖ പുറപ്പെടുവിക്കണം എന്നീ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പു കമ്മിഷന്‍ കരട് വോട്ടര്‍പട്ടിക നിയമം അനുശാസിക്കുന്ന വേഡ് ഫോര്‍മാറ്റിന് പകരം പി.ഡി.എഫ് ഫോര്‍മാറ്റായി വെബ്‌സൈറ്റില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനെയും കോണ്‍ഗ്രസ് ചോദ്യംചെയ്തിരുന്നു.
വേഡ് ഫോര്‍മാറ്റിനു പകരം പട്ടിക പി.ഡി.എഫ് ഫോര്‍മാറ്റില്‍ ആക്കിയത് പരിശോധനക്ക് തടസമുണ്ടാക്കുന്നുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്. വേഡ് ഫോര്‍മാറ്റ് ആയിരുന്നുവെങ്കില്‍ പട്ടികയില്‍ പേരു പരിശോധിക്കാന്‍ എളുപ്പമാവുമായിരുന്നു. ഇക്കാരണത്താല്‍ വ്യാജ വോട്ടര്‍മാരും ഒരേ ആള്‍ തന്നെ ഒന്നിലധികം തവണ വന്നിട്ടുണ്ടെങ്കില്‍ അതും കണ്ടെത്താന്‍ സുഖമാണെന്നും കോണ്‍ഗ്രസ് വാദിച്ചു.
എന്നാല്‍ ടെക്സ്റ്റ് ഫോര്‍മാറ്റ് എന്നതിനര്‍ഥം പേരു പരിശോധിക്കാന്‍ എളുപ്പമുള്ള ഫോര്‍മാറ്റ് അല്ലെന്നും വോട്ടറുടെ പേരും വിലാസവും മറ്റു വിശദാംശങ്ങളും ടൈപ്പ് ചെയ്ത അക്ഷര രൂപത്തിലാവണമെന്നും മറിച്ച് ഫോട്ടോകളോ എഴുതിത്തയ്യാറാക്കി സ്‌കാന്‍ ചെയ്തതോ ആയിരിക്കരുതെന്നുമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാദിച്ചു.
കമ്മിഷന്റെ ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടൊപ്പം കോണ്‍ഗ്രസ് ഉയര്‍ത്തിയ മറ്റ് ആവശ്യങ്ങളും കോടതി തള്ളുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago