HOME
DETAILS

ബാബരി ഭൂമി തര്‍ക്ക കേസില്‍ വാദം തുടങ്ങി

  
backup
August 06 2019 | 20:08 PM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2

 

ന്യൂഡല്‍ഹി: ബാബരി ഭൂമിയിലെ രാമവിഗ്രഹം സ്ഥാപിച്ച അകത്തളം തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കേസിലെ കക്ഷികളിലൊരാളായ നിര്‍മോഹി അഖാഡ. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ഭരണഘടനാ ബെഞ്ചില്‍ ഇന്നലെ തുടങ്ങിയ വാദത്തിലാണ് നിര്‍മോഹി അഖാഡ ഈ വാദം ഉന്നയിച്ചത്. ഈ സ്ഥലം റിസീവര്‍ ഭരണത്തില്‍നിന്ന് മാറ്റി തങ്ങള്‍ക്ക് വിട്ടുതരണം. 1934 മുതല്‍ മുസ്്‌ലിംകളെ അവിടേക്ക് പ്രവേശിപ്പിച്ചിട്ടില്ല, നിസ്‌കാരമോ പ്രാര്‍ഥനയോ നടക്കാത്ത സ്ഥലത്തെ പള്ളിയായി കണക്കാക്കാന്‍ ആവില്ല. അതിനാല്‍ തങ്ങള്‍ക്ക് മാത്രമാണ് അവിടെ ഉടമസ്ഥാവകാശമുള്ളതെന്നും അഖാഡ പറഞ്ഞു. അഖാഡയുടെ വാദം മാത്രമാണ് ഇന്നലെ നടന്നത്.


100 വര്‍ഷമായി പള്ളി നില്‍ക്കുന്ന സ്ഥലത്തിന്റെ അകത്തളം തങ്ങളുടെ കൈവശമാണെന്ന് അഖാഡയുടെ അഭിഭാഷകന്‍ സുശീല്‍ കുമാര്‍ ജയ്ന്‍ വാദിച്ചു. പുറത്തെ മുറ്റത്തിന്റെ കാര്യത്തില്‍ തര്‍ക്കമില്ല. സീതയുടെ അടുക്കള, ഛാബൂത്ര, ബന്ദര്‍ ഗ്രഹ് തുടങ്ങിയവയാണ് അവിടെയുള്ളത്. ഇതെല്ലാം പണ്ടുമുതല്‍ തന്നെ തങ്ങളുടെ കൈവശത്തിലുള്ളതാണ്. അകത്തളത്തിന്റെ അവകാശത്തിന് വേണ്ടി മാത്രമാണ് തങ്ങള്‍ കേസിലേര്‍പ്പെട്ടത്. എന്താണ് ഈ അവകാശവാദത്തിന്റെ അടിസ്ഥാനമെന്നും കൈവശാധികാരമാണോ ഉടമസ്ഥാധികാരമാണോ നിങ്ങള്‍ അവകാശപ്പെടുന്നതെന്നും അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളിലൊരാളായ ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു.


കൈവശത്തിനും നടത്തിപ്പിനുമുള്ള അധികാരമാണ് തങ്ങള്‍ക്ക് വേണ്ടതെന്നായിരുന്നു ജയ്‌നിന്റെ മറുപടി. തുടര്‍ന്ന് ക്ഷേത്രം തകര്‍ത്താണ് ബാബരി പള്ളി നിര്‍മിച്ചതെന്ന് ജയ്ന്‍ വാദിച്ചു. എന്നാല്‍, ക്ഷേത്രമോ പ്രതിഷ്ഠയോ ഉണ്ടായിരുന്നതിന് തെളിവില്ല എന്നാണല്ലോ വിധിയില്‍ പറയുന്നതെന്ന് ഹൈക്കോടതി വിധി ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു. താങ്കള്‍ എഴുതി നല്‍കിയ വാദങ്ങളില്‍ ഇനിയുള്ളത് പ്രധാനപ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇനിയുള്ളതൊന്നും പ്രധാനപ്പെട്ടതല്ലെന്നാണോ പറയുന്നതെന്ന് ഈ ഘട്ടത്തില്‍ സുന്നി വഖ്ഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ചോദിച്ചു. നിങ്ങള്‍ക്ക് വാദിക്കാന്‍ സമയം ലഭിക്കുമെന്നും അതില്‍ സംശയിക്കേണ്ടെന്നുമായിരുന്നു രാജീവ് ധവാനോട് ചീഫ് ജസ്റ്റിസിന്റെ മറുപടി.


വാദം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കോടതി നടപടികള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യണമെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോവിന്ദാചാര്യയുടെ ഹരജി കോടതി തള്ളി. വാദം ഇന്നും തുടരും. ജസ്റ്റിസുമാരായ എസ്.എ ബോബ്്‌ഡെ, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ബാബരി ഭൂമി മൂന്നായി പകുത്തുള്ള അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ വിധിയ്‌ക്കെതിരായ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  21 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  26 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago