HOME
DETAILS

കേന്ദ്രത്തിനെതിരേ മുസ്്‌ലിം ലീഗ് രാജ്യവ്യാപക പ്രക്ഷോഭത്തിന്

  
backup
August 06 2019 | 20:08 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b5%8d

 

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിര്‍മാണങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചതായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.


എതിര്‍സ്വരങ്ങളെ അധികാരത്തിന്റെ ബലത്തില്‍ ഇല്ലാതാക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെങ്കില്‍ അത്തരം നീക്കങ്ങള്‍ക്കെതിരേ രാജ്യത്തെ ജനാധിപത്യ- മതനിരപേക്ഷ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരുമെന്ന് ഡല്‍ഹിയില്‍ ദേശീയ കമ്മിറ്റി തീരുമാനങ്ങള്‍ വിശദികരിക്കവെ അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും. അതിന് പുറമെ മറ്റ് പ്രതിഷേധ പരിപാടികള്‍ അതത് സംസ്ഥാനഘടകങ്ങള്‍ കൂടിയാലോചിച്ച് നടപ്പാക്കും. ജമ്മുകാശ്മിരിനെ രണ്ടായി വിഭജിച്ച് സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ദേശീയ ഐക്യത്തേയും ഭദ്രതയേയും അപകടത്തിലാക്കുന്ന നീക്കമാണ് ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുക വഴി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യോഗം വിലയിരുത്തി.


സ്വാതന്ത്രസമരസേനാനികളും ഭരണഘടനാശില്‍പ്പികളുമായിരുന്ന നേതാക്കള്‍ കാശ്മിര്‍ ജനതയ്ക്ക് നല്‍കിയ പ്രത്യേക പരിഗണനയെ എടുത്തുകളയുക വഴി സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ രാജ്യത്തിന്റെ ധാര്‍മിക മൂല്ല്യങ്ങളെ ഇകഴ്ത്തിക്കാട്ടുകയാണ് ചെയ്തിരിക്കുന്നത്. മുത്വലാഖിനെ ക്രിമിനല്‍ വല്‍ക്കരിച്ചുള്ള നിയമവും, യു.എ.പി.എ, എന്‍.ഐ.എ പോലുള്ള കരിനിയമങ്ങളും രാജ്യത്തെ മുസ്‌ലിംകളുടെ ജീവിതം ദുസഹമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.


സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതാണങ്കില്‍ ഇത്തരത്തിലുള്ള വിവാദ ബില്ലുകള്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടാനും കൂടുതല്‍ അഭിപ്രായങ്ങള്‍ തേടാനും സര്‍ക്കാര്‍ ശ്രമിക്കുമായിരുന്നു. സംഘ്പരിവാര്‍ അജന്‍ഡയായ ഏകസിവില്‍കോഡ് നടപ്പാക്കാനായിരിക്കും അടുത്ത ശ്രമമെന്ന് യോഗം ആശങ്കരേഖപ്പെടുത്തി.
എല്ലാ ജനാധിപത്യമതനിരപേക്ഷ കക്ഷികളും എതിരഭിപ്രായങ്ങള്‍ മാറ്റിവച്ച് സര്‍ക്കാരിന്റെ ജനവിരുദ്ധ-ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുസ്‌ലിംലീഗ് അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago