എതിര്‍ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എം
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ എതിര്‍ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റില്‍ തീരുമാനം.
സംഘ്പരിവാറും കോണ്‍ഗ്രസും കൈകോര്‍ത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഇത് പ്രതിരോധിച്ചില്ലെങ്കില്‍ കലാപ സാധ്യത തന്നെയുണ്ടാകുമെന്നും വിശ്വാസികളെ കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് അകറ്റുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലവിലുള്ള സാഹചര്യം സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു.
സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് അത് നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ് സര്‍ക്കാരെന്ന് സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ രാഷ്ട്രീയമായി തിരിച്ചടി നേരിട്ടിട്ടില്ല, പാളിച്ച സംഭവിച്ചിട്ടില്ല. രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. എതിര്‍ പ്രചാരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയമായി ഗുണംചെയ്യും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിക്കാണ് ഗുണംചെയ്യുക എന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
നിലവില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സംഘ്പരിവറുകാരെയും കോണ്‍ഗ്രസുകാരെയും പ്രതിരോധിക്കാന്‍ ഇടതു മുന്നണിക്കൊപ്പം സി.പി.എമ്മിന്റെ വര്‍ഗ ബഹുജന സംഘടനകളിലൂടെ പ്രചാരണം ശക്തമാക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, എസ്.എഫ്.ഐ, കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂനിയന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവ സംയുക്തമായി രംഗത്തുവരും. കൂടാതെ, സി.പി.എം ബ്രാഞ്ച് കമ്മിറ്റികള്‍ ഉടന്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇന്നത്തെ സംസ്ഥാന കമ്മിറ്റിക്ക് ശേഷം സര്‍ക്കുലര്‍ അയക്കാനും ഇടതുമുന്നണി ഇറക്കുന്ന ലഘുലേഖകള്‍ എല്ലാ വീടുകളിലും എത്തിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കുടുംബ യോഗങ്ങളില്‍ വിശ്വാസികളുടെയും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."