നവവധുവിന്റെ മരണം; കുറ്റപത്രം സമര്‍പ്പിച്ചു
ശ്രീകണ്ഠപുരം: കോളജ് വിദ്യാര്‍ഥിനിയായ നവവധു മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പയ്യാവൂര്‍ പൈസക്കരി ദേവമാതാ കോളജ് വിദ്യാര്‍ഥിനിയും നിടുവാലൂരിലെ പുത്തന്‍പുരക്കല്‍ ആനി-ഷൈജു ദമ്പതികളുടെ മകളുമായ ആന്മരിയ (18)ദുരൂഹ സാചര്യത്തില്‍ മരണമടഞ്ഞ സംഭവത്തിലാണ് ഡിവൈ.എസ.്പി കെ.വി വേണുഗോപാല്‍ 130 പേജുള്ള കുറ്റപത്രം തളിപ്പറമ്പ് കോടതി മുമ്പാകെ സമര്‍പ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വിഷം അകത്തുചെന്ന അവശനിലയിലായ ആന്മരിയയെ പരിയാരം മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ഫെബ്രുവരി അഞ്ചിന് മരിക്കുകയുമായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പൂപ്പറമ്പിലെ ബസ് ഡ്രൈവര്‍ പള്ളിയാല്‍ സോബിന്‍ (28), ഇയാളുടെ പിതാവ് ആന്റണി(58), മാതാവ് മേരി (52) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരേയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആന്മരിയ മരിക്കുന്നതിനു മുന്‍പ് എഴുതിയ കുറിപ്പും ഡയറിക്കുറിപ്പുകളും ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയുള്ള തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."