HOME
DETAILS
MAL
കശ്മീര്‍ വിഭജനത്തെ എതിര്‍ത്ത് കേരളാ എം.പിമാര്‍
backup
August 06 2019 | 20:08 PM
ന്യൂഡല്‍ഹി: കശ്മിര് വിഭജന ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്ത് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. കാശ്മിരികള്ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണന്ന് ചര്‍ച്ചയില്‍ പങ്കെടുക്കവെ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചരിത്രപരമായ തെറ്റാണ് വിഭജനമെന്ന് എന്‍. കെ പ്രേമചന്ദ്രന് പറഞ്ഞു. ഈ നിയമനിര്‍മ്മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണെന്നും ഭാവിയില്‍ സര്‍ക്കാരിന് അത് സമ്മതിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് ശശിതരൂര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് ചര്‍ച്ച ചെയ്യാതെയാണ് ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ഭരണകക്ഷി അംഗങ്ങള്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."