HOME
DETAILS

കോണ്‍ഗ്രസ് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ക്കെതിരെ വി.ടി ബല്‍റാം; 'തലപ്പത്തുള്ളവര്‍ സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നു'

  
backup
August 01 2016 | 17:08 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf

കോഴിക്കോട്: കോണ്‍ഗ്രസ് പോഷക വിദ്യാര്‍ഥി, യുവജന സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിനു വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ വിദ്യാര്‍ഥി, യുവജന സംഘടനകളുടെ തലപ്പത്തുള്ളവര്‍ അവിടങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുകയാണെന്നാണ് ബല്‍റാമിന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ തുറന്ന വിമര്‍ശനം.

സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ കണ്ണില്‍ പൊടിയിടുന്ന നിലപാടാണ് ഗ്രൂപ്പ് നേതാക്കന്മാരായ കെ.എസ്.യു, പ്രസിഡന്റ് സെക്രട്ടറിമാര്‍ നടത്തുന്നതെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെഎസ്‌യുവിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഒട്ടും അഭിമാനകരമല്ല. രണ്ട് വര്‍ഷമാണ് സാധാരണഗതിയില്‍ കെഎസ്‌യു കമ്മിറ്റികളുടെ കാലയളവ് എങ്കിലും നിലവിലെ സംസ്ഥാനകമ്മിറ്റി പുന:സംഘടിപ്പിക്കാതെ നാലരവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരികയാണ്. ഇക്കാലയളവില്‍ യൂണിവേഴ്‌സിറ്റി യൂണിയനുകളുടെ ഭരണസാരഥ്യം പിടിച്ചെടുക്കുന്നതടക്കം പല നിര്‍ണ്ണായക നേട്ടങ്ങളും കൈവരിക്കാന്‍ സംഘടനാ നേതൃത്ത്വത്തിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഒരേ സ്ഥാനത്ത് വര്‍ഷങ്ങളോളം തുടരുന്നതുകൊണ്ടുള്ള മടുപ്പും മുരടിപ്പും സംഘടനയുടെ ഇടത്തട്ടിലും താഴെത്തട്ടിലുമുള്ള പല ഭാരവാഹികളും അനുഭവിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. 27 വയസ്സാണ് കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി എങ്കിലും പലരും മുപ്പത് പിന്നിട്ടവരാണ്. സംഘടനക്ക് ഗുണകരമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനകാലം കഴിയുകയാണെന്ന് മനസ്സിലാക്കുന്ന പല നേതാക്കളും സ്ഥാനമൊഴിയാനും പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കാനും തയ്യാറെടുക്കുന്നുണ്ട്. ഇതിന് നേതൃത്ത്വം നല്‍കുന്ന തരത്തിലാണ് കണ്ണൂര്‍, മലപ്പുറം ജില്ലാ പ്രസിഡണ്ടുമാര്‍ സ്വമേധയാ രാജി പ്രഖ്യാപിച്ച് മാതൃക കാട്ടിയത്.

എന്നാല്‍ ഈ നല്ല നീക്കത്തെ അട്ടിമറിക്കുന്ന തരത്തിലാണ് ഗ്രൂപ്പ് നേതാക്കന്മാര്‍ കൂടിയായ സംസ്ഥാന പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും സ്വീകരിക്കുന്ന സമീപനമെന്നാണ് മനസ്സിലാക്കുന്നത്. സംഘടനയില്‍ തെരഞ്ഞെടുപ്പ് നടത്തി സമഗ്രമായ ഒരു പുന:സംഘടനക്ക് വഴിയൊരുക്കാതെ നിലവിലെ ജില്ലാ പ്രസിഡണ്ടുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാക്കി മാറ്റിക്കൊണ്ടുള്ള കണ്ണില്‍പ്പൊടിയിടലാണവരും അവരെ നിയന്ത്രിക്കുന്ന കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് മാനേജര്‍മാരും നടത്തുന്നത്. തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രവര്‍ത്തകരുടെ പിന്തുണയോടെ അര്‍ഹതപ്പെട്ട സ്ഥാനങ്ങളിലേക്ക് കടന്നുവരാന്‍ കഴിയുന്ന നൂറുകണക്കിന് പ്രവര്‍ത്തകരുടെ അവസരങ്ങളാണിങ്ങനെ ഇല്ലാതാക്കപ്പെടുന്നത്. ഇനി അഥവാ നാമനിര്‍ദ്ദേശമാണെങ്കില്‍ത്തന്നെ പ്രായപരിധി കഴിഞ്ഞവരേയും മറ്റും ഒഴിവാക്കി മതിയായ കൂടിയാലോചനകളിലൂടെ താഴെത്തട്ടിലുള്ള അര്‍ഹതപ്പെട്ടവരെ പൊതുസ്വീകാര്യതയുടെയടിസ്ഥാനത്തില്‍ നിയമിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത്.

കോണ്‍ഗ്രസ്സില്‍ തലമുറമാറ്റത്തിനുവേണ്ടി ചെറുപ്പക്കാര്‍ ശബ്ദമുയര്‍ത്തുന്ന ഇക്കാലത്ത് ആ മുദ്രാവാക്യത്തിന്റെ ശോഭ കെടുത്തുന്ന തരത്തിലാണ് വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ തലപ്പത്തുള്ളവര്‍ അവിടങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago