HOME
DETAILS
MAL
'ശിഹാബ് തങ്ങള്‍; ഓര്‍മയിലെ 10 വര്‍ഷങ്ങള്‍' പ്രഭാഷണങ്ങള്‍ ക്ഷണിക്കുന്നു
backup
August 06 2019 | 22:08 PM
മലപ്പുറം: ശിഹാബ് തങ്ങളുടെ പത്താം ഓര്മ ദിനത്തില്‍ നടന്ന അനുസ്മരണ പ്രഭാഷണങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. മത, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖര്‍ 'ഓര്‍മകളിലെ 10 വര്‍ഷങ്ങള്‍' ഓര്‍ത്തെടുത്ത് നടത്തിയ പ്രഭാഷണങ്ങള്‍ വ്യക്തിയുടെ പേര്, നടത്തിയ സ്ഥലം, തിയതി ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി അയക്കണമെന്ന് മുനവറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
പുതിയ അനുഭവങ്ങള്‍ പങ്കുവച്ച് (മുന്‍പ് പ്രസിദ്ധീകരിക്കപ്പെടാത്തത്) നടത്തിയ പ്രഭാഷണങ്ങള്‍ സംഘാടകര്‍ മുന്‍കൈയെടുത്ത് ലിഖിത രൂപത്തിലാക്കി 30ന് മുന്‍പ് (സോഫ്റ്റ് കോപ്പി) അയക്കണം. ബന്ധപ്പെടേണ്ട നമ്പര്‍: 8589881000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."