ട്രാഫിക്ക് ഉപദേശക സമിതി യോഗം ചേര്‍ന്നു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എം.എല്‍.എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ ഇന്നലെ ട്രാഫിക്ക് ഉപദേശക സമിതി യോഗം ചേര്‍ന്നു. നഗരത്തില്‍ ഗതാഗത കുരുക്കിന്‍ പരിഹാരം കണ്ടെത്താന്‍ ചേര്‍ന്ന യോഗത്തില്‍ ട്രാഫിക്ക് നിയന്ത്രണം ശക്തിപ്പെടുത്താന്‍ തീരുമാനമായി.
പെരുമ്പാവൂര്‍ കാലടി കവലയിലെ സിഗ്നലിനു സമീപം താല്‍ക്കാലീക മീഡിയം സംവിധാനം ഒരുക്കി കോതമംഗലം ഭാഗത്തുനിന്നുവരുന്ന പ്രൈവറ്റ് ബസ്സുകള്‍ സിഗ്നലിനു സമീപത്തുനിന്നും സുഗമമായി ഇടത്തേക്ക് തിരിച്ചുവിടാനാണ് തീരുമാനം. ഈ വഴി പോകുന്ന ബസുകള്‍ കാളചന്ത വഴിയാണ് ഇനി പ്രൈവറ്റ് ബസ്സ് സറ്റാന്റില്‍ എത്തുക. ഇതിലൂടെ നഗരത്തിലെ വഹനക്കുരുക്ക് കുറക്കാന്‍ സാധിക്കും എന്നാണ് ഉപദേശക സമിതിപ്രതീക്ഷിക്കുന്നത്.
കൂടാതെ നഗരത്തിലെ വണ്‍വേ സംവിധാനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനു പുറമെ പെരുമ്പാവൂര്‍ ടൗണില്‍ പ്രവേശിക്കുന്ന പ്രൈവറ്റ് ബസ്സുകളുടെ റൂട്ടിലും മാറ്റങ്ങള്‍ വരുത്തും. വാഹന തടസ്സം ഉണ്ടാക്കുന്ന ബസ്സ് സ്‌റ്റോപ്പുകള്‍ മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഗരത്തിലെ അനധികൃതപാര്‍ക്കിങ്ങിനെതിരേ കര്‍ശന നടപടി സ്വീകരിക്കാനും പോലിസിന് സമിതി നിര്‍ദേശം നല്‍കി.
യേഗത്തില്‍ പെരുമ്പാവൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പ്രൈവറ്റ് ബസ്സ് ഓണേഴ്‌സ് അസോസിയേഷന്‍, പോലീസ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍വെയിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മാധ്യമപ്രവര്‍ത്തകര്‍, പി.ഡബ്ല്യു.ഡി അധികാരികള്‍, നഗരസഭ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."