ജല സ്രോതസുകള്‍ സംരക്ഷിക്കാന്‍ പ്രത്യേക അതാറിറ്റി രൂപീകരിക്കണം: പി രാജു
തൃപ്പൂണിത്തുറ: ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലെ ജല സ്രോതസുകള്‍ സംരക്ഷിക്കാന്‍ പ്രത്യേക അതാറിറ്റി രൂപീകരിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു അഭിപ്രായപ്പെട്ടു. ഉദയംപേരൂര്‍ പുത്തന്‍കാവില്‍ സി.പി.ഐ ജനപങ്കാളിത്തത്തോടെ നടത്തുന്ന കോണത്തു പുഴ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജല സ്രോതസ് സംരക്ഷിക്കുയെന്നത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപാനത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. എവിടെ വെള്ളം കണ്ടാലും മണ്ണിട്ടു നികത്തണമെന്ന നമ്മുടെ മനോഭാവം മാറണം. പുഴ മാലിന്യ നിക്ഷേപത്തിനുള്ള കേന്ദ്രമല്ല, മാലിന്യം പരമാവധി വീട്ടില്‍ തന്നെ സംസ്‌കരിക്കാന്‍ കഴിയണം. ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കുമ്പോള്‍ മാലിന്യ സംസ്‌കരണത്തിന് സൗകര്യമുണ്ടോയെന്ന് അധികാരികള്‍ ഉറപ്പു വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ് അധ്യക്ഷനായിരുന്നു.
പിറവം മണ്ഡലം സെക്രട്ടറി സി.എന്‍ സദാ മണി, എ.കെ സജീവന്‍.ടി.രഘുവരന്‍, കെ.പി ഷാജഹാന്‍ എന്‍.കെ ശശിധരന്‍, ടോമി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. എന്‍ .എന്‍ സോമരാജന്‍ സ്വാഗതവും ആല്‍വിന്‍ സേവ്യര്‍ നന്ദി പറഞ്ഞു.
പൂത്തോട്ട കെ.പി.എം ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.എസ്.എസ് വളന്റിയര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. കോണത്തുപുഴയില്‍ പുത്തന്‍കാവിലെ താല്‍ക്കാലിക ബണ്ടു് നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ആദ്യ ദിനത്തില്‍ നടന്നത്. ശുചീകരണ പരിപാടി ഓഗസ്റ്റ് 31 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."